തിരുവനന്തപുരം∙ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവേഷക വിദ്യാർഥിയുടെ സമൂഹമാധ്യമ പോസ്റ്റ്. സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എൻ.വിജയകുമാരി കത്ത് നൽകിയ സംഭവത്തിൽ കടുത്ത ജാതി വിവേചനത്തിനാണ് താൻ ഇരയക്കാപ്പെട്ടതെന്നു വിദ്യാർഥിയായ വിപിൻ വിജയൻ ആരോപിച്ചു.
- Also Read റോഡിനായി അവകാശവാദം; ഉദ്ഘാടനത്തിനു മുൻപ് പ്രതിഷേധിച്ച് സിപിഎം, വേദി വിട്ട് കെപിസിസി പ്രസിഡന്റ്
വിപിൻ വിജയന്റെ എഫ്ബി പോസ്റ്റ്
\“\“സംസ്കൃതം അറിയാത്ത എന്ന വിശേഷണം ഒരിക്കലും മായാത്ത മുദ്രപോലെ എന്നിൽ പതിപ്പിക്കപ്പെട്ടു കഴിഞ്ഞു. സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രചരണം എന്നെന്നേക്കുമായി എന്റെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചു കഴിഞ്ഞു. എന്റെ വാക്കുകൾ എന്റെ ജീവിതത്തിലെ നേരുകൾ ഇനി ഏത് ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിക്കും?
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
അറിയില്ല. എനിക്ക് ഇപ്പോൾ രോഹിത് വെമുലയെന്ന എന്റെ കൂടെപ്പിറപ്പിന്റെ നിലവിളി കേൾക്കാം. ജാതി വിവേചനത്തിന്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു.
കേരളസർവകലാശാലയുടെ സംസ്കൃത ഡിപ്പാർട്ട്മെന്റിൽനിന്ന് സംസ്കൃതത്തിൽ എം.ഫിൽ നേടിയ ഞാൻ എം.ഫിൽ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിനു ചേരുന്നത്.
EPISTEMOLOGICAL REVIEW OF KENOPANISAD എന്ന എന്റെ എംഫിൽ പ്രബന്ധത്തിന്റെ ഗൈഡ് ഡോ. സി.എൻ. വിജയകുമാരി ടീച്ചർ! അതെ, എനിക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന് സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയ അതേ ഡീൻ തന്നെ
- Also Read വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ ‘ബ്ലാങ്ക് സ്ക്രീൻ’; കുറച്ചു പേർക്ക് കിട്ടുന്നുവെന്ന് കമ്മിഷൻ
ബിരുദാനന്തരബിരുദത്തിനും ശേഷം നൽകുന്ന ഉയർന്ന ഡിഗ്രിയായ എംഫിൽ ലഭിച്ചത് ഡോ. വിജയകുമാരി ടീച്ചർക്കൊപ്പം നടത്തിയ ഗവേഷണത്തിലാണ്. സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്ത എനിക്ക് അർഹതയില്ലാത്ത എം.ഫിൽ ഡിഗ്രി നൽകാൻ കൂട്ടുനിന്ന ഡോ. സി.എൻ. വിജയകുമാരി ടീച്ചർക്ക് അധ്യാപികയായി തുടരാൻ എന്ത് യോഗ്യതയാണുള്ളത്? എന്റെ എംഫിൽ പ്രബന്ധം പരിശോധിച്ച വൈവ ബോർഡും എന്റെ ഗൈഡായിരുന്ന ഡോ. വിജയകുമാരി ടീച്ചറും ചേർന്ന് സർവകലാശാലയെ കമ്പളിപ്പിക്കുകയായിരുന്നോ? തട്ടിപ്പുകാരനായ എനിക്ക് കൂട്ടുനിന്ന തട്ടിപ്പുകാരിയാണോ ഡോ. വിജയകുമാരി ടീച്ചർ? അതോ എംഫിൽ ലഭിച്ചതിനു ശേഷം ഞാൻ സംസ്കൃതം മറന്നു പോയതാണോ?
ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽനിന്നും സംസ്കൃതത്തിൽ ബിഎ, എംഎ ബിരുദങ്ങൾ, കേരള സർവകലാശാലയിൽനിന്നു ബിഎഡ്, എംഎഡ് ബിരുദങ്ങൾ, കാര്യവട്ടം ക്യാംപസിൽനിന്ന് സംസ്കൃതത്തിൽ എംഫിൽ. പെട്ടെന്നൊരുനാൾ ഞാൻ സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം !
- Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
SFI എന്ന് കണ്ടാൽ മാധ്യമങ്ങൾക്കു സവിശേഷതാൽപര്യമുണ്ടാവും എന്നറിയാവുന്ന ഡോ. സി.എൻ. വിജയകുമാരി ടീച്ചറുടെ കുടിലമായ സംഘപരിവാർ ബുദ്ധിയിൽ മാധ്യമങ്ങൾ വീണുപോയി. ഞാൻ SFI എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. എംഫിൽ പഠനസമയത്തും എംഎഡ് പഠനകാലത്തും ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ഫാക്കൽറ്റി പ്രതിനിധി ആയിട്ടുണ്ട്. (ഗവേഷക യൂണിയൻ എന്നാൽ ഗവേഷണ വിദ്യാർഥികളുടെ മറ്റൊരു യൂണിയനാണ്) എനിക്ക് രാഷ്ട്രീയമുണ്ട്. ഡോ. വിജയകുമാരി ടീച്ചർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്റേത് ഇടതുപക്ഷമാണ്. ടീച്ചർ RSS - BJP രാഷ്ട്രീയം പിന്തുടരുന്നു. കേരള സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനയുടെ സജീവപ്രവർത്തകയാണ്.
ഗവേഷണത്തിനു ചേർന്നതിനുശേഷം എന്റെ ജീവിതസാഹചര്യങ്ങൾ കൊണ്ട് എനിക്ക് SFI സംഘടനാപ്രവർത്തനത്തിന്റെയോ ഗവേഷക യൂണിയൻ പ്രവർത്തനത്തിന്റെയോ ഭാഗമാകാൻ സാധിച്ചിട്ടില്ല. ഞാൻ ഗവേഷക വിദ്യാർഥി യൂണിയനിൽ ഫാക്കൽറ്റി പ്രതിനിധി പോലും ആയിട്ടില്ല. SFI യിൽ പ്രവർത്തിച്ചിട്ടുണ്ട് അതും PhD യ്ക്ക് ചേരുന്നതിനു മുൻപാണ്. ആ കാലത്ത് യൂണിറ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. യൂണിറ്റ് സെക്രട്ടറിയോ പ്രസിഡന്റോ ആയിട്ടില്ല! ജോയിന്റ് സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആയിട്ടില്ല!
ഗവേഷണ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു നോമിനേഷൻ പോലും നൽകാത്ത ഞാൻ എങ്ങനെ വാർത്തകളിൽ ഗവേഷക യൂണിയന്റെ ജനറൽ സെക്രട്ടറി എന്ന സുപ്രധാന പദവിയിൽ ഉണ്ടായിരുന്നതായി അവതരിപ്പിക്കപ്പെട്ടു?
SFI നേതാവിനെതിരെ സംഘപരിവാർ അധ്യാപകസംഘടനയുടെ ഡീൻ റിപ്പോർട്ട് നൽകി എന്ന് എന്താണ് വാർത്തയാവാത്തത്?
എന്റെ രാഷ്ട്രീയം മാത്രം ചർച്ചയാകുന്നതെങ്ങനെയാണ്?
- Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?
ഡോ. സി.എൻ. വിജയകുമാരി ടീച്ചറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടാത്തതെന്താണ്?
ഞാൻ കുറ്റവാളിയും ഡോ. സി.എൻ. വിജയകുമാരി ടീച്ചർ വിശുദ്ധമാലാഖയുമായി മാറുന്നതെങ്ങനെയാണ്?
മാധ്യമങ്ങൾ ചിന്തിക്കുമോ അറിയില്ല. വസ്തുതകൾക്ക് വാർത്തകളിൽ യാതൊരു വിലയുമില്ലേ?
Sadgurusarvasam- A Study എന്ന എന്റെ പിഎച്ച്ഡി. ഗവേഷണത്തിന്റെ മൂല്യനിർണയം നടത്തിയത് ബഹുമാനപ്പെട്ട വൈസ് ചാൻസലർ അദ്ദേഹത്തിന്റെ മാത്രം വിവേചനാധികാരം ഉപയോഗിച്ച് തിരഞ്ഞെടുത്ത വിദഗ്ധരാണ്. എന്റെ ഗൈഡിനെക്കൂടാതെ പ്രബന്ധം പരിശോധിച്ചത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന രണ്ട് അക്കാദമിക് വിദഗ്ധരാണ്. കേന്ദ്രസർവകലാശാലയായ അലഹാബാദ് സർവകലാശാലയിലെ പ്രഫസർ അനിൽ പ്രതാപ് ഗിരി സാർ. മറ്റൊരാൾ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ജി. പത്മനാഭം സാർ. ഓപ്പൺ ഡിഫൻസിന് ചെയർമാനെ നിശ്ചയിക്കുന്നതും വൈസ് ചാൻസലറാണ്. ചെയർമാനായി വൈസ് ചാൻസലർ നിയമിച്ചത് അനിൽ പ്രതാപ് ഗിരി സാറിനെയാണ്. ഈ ഫയലുകളും തീരുമാനങ്ങളും കോൺഫിഡൻഷ്യൽ സ്വഭാവമുള്ളവയാണ്. ഗൈഡ് നൽകുന്ന വിദഗ്ധരുടെ പാനൽ ഡീൻ ഫോർവേഡ് ചെയ്ത ശേഷം വിസിയാണ് അതിൽനിന്നും വിദഗ്ധരെ തിരഞ്ഞെടുക്കുന്നത്. അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല. ചെയർമാനായി ഓപ്പൺ ഡിഫൻസ് പരീക്ഷയുടെ നടപടികൾ നിയന്ത്രിച്ച അലഹാബാദ് പ്രയാഗ് രാജ് സർവകലാശാലയിലെ ഡോ. അനിൽ പ്രതാപ് ഗിരി സാറിനെ ഞാൻ എങ്ങനെ സ്വാധീനിക്കും?
വൈസ് ചാൻസലർ തിരഞ്ഞെടുത്ത പ്രബന്ധ പരിശോധകരെയും ഓപ്പൺ ഡിഫൻസ് ചെയർമാനെയും മറികടന്ന് ഇല്ലാത്ത അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഡീൻ വൈസ് ചാൻസലറുടെ തീരുമാനങ്ങളെത്തന്നെ അവിശ്വസിക്കുകയും വെല്ലുവിളിക്കുകയുമാണ്. പ്രബന്ധ പരിശോധകരും ചെയർമാനും എന്റെ പ്രബന്ധത്തിന് പിഎച്ച്ഡി നൽകാം എന്ന് ശുപാർശ ചെയ്തു കഴിഞ്ഞു.
(പ്രബന്ധപരിശോധകരുടെ റിപ്പോർട്ടുകൾ വായിച്ച് പ്രബന്ധത്തിന് PhD ബിരുദം നൽകാം എന്ന് ചെയർമാൻ ശുപാർശ ചെയ്യുന്ന നടപടിക്രമത്തിന്റെ വിഡിയോ താഴെ നൽകുന്നു. മറ്റ് റിപ്പോർട്ടുകൾ ഇപ്പോൾ പരസ്യപ്പെടുത്താമോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തതയില്ലാത്തതിനാൽ അതു നൽകുന്നില്ല. ഓപ്പൺ ഡിഫൻസ് തുറന്ന വേദിയിൽ ആയതിനാൽ ചെയർമാൻ ശുപാർശ ചെയ്യുന്ന വിഡിയോ താഴെ കൊടുക്കുന്നു)
ഓപ്പൺ ഡിഫൻസ് നടന്നു കഴിഞ്ഞു ഇനിയും എന്തിനാണ് എനിക്ക് അർഹമായ ബിരുദം നിഷേധിക്കുന്നത്?
അക്കാദമിക് വിദഗ്ധർ പരിശോധിച്ച് നൽകിയ പ്രബന്ധത്തിനെതിരെ ആരോപണം ഉയർത്താൻ ധാർമികമായോ നിയമപരമായോ അക്കാദമികമായോ എന്ത് യോഗ്യതയും അധികാരവുമാണ് ഡീനിന് ഉള്ളത് ?
ഡീൻ എന്ന മഹത്വമാർന്ന അക്കാദമിക് പദവിക്കു യോജിക്കാത്തവിധം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി.എൻ. വിജയകുമാരി ടീച്ചർ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുത്. അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ ഡീനിനെ പുറത്താക്കണം. മഹത്തായ പാരമ്പര്യമുള്ള ഈ സർവകലാശാലയ്ക്ക് അപമാനമായി ഇനിയും ഡീൻ തുടർന്നുകൂടാ. കാരണം മറ്റൊരു വിദ്യാർഥിയും ഇതുപോലെ അധികാര ദുർവിനിയോഗത്താൽ ഇനി വേട്ടയാടപ്പെടരുത്.
ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നതിനു മുൻപ് നടന്ന ആന്വൽ അസ്സസ്മെന്റുകളിലോ പ്രീ സബ് മിഷൻ സെമിനാറിലോ അതിനു ശേഷമോ പ്രബന്ധത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഡീനായ ഡോ. സി.എൻ. വിജയകുമാരി ടീച്ചർക്ക് അവസരമുണ്ടായിട്ടും അന്ന് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കാത്തത് അദ്ഭുതകരം എന്നല്ലാതെ എന്ത് പറയാൻ !
ഓപ്പൺ ഡിഫൻസിനു ശേഷം ടീച്ചർ എന്റെ ഫയൽ ഒപ്പിടണം എന്ന് ഞാൻ കരഞ്ഞ് പറഞ്ഞിട്ടും വിജയകുമാരി ടീച്ചർ അതിൽ ഒപ്പിട്ടില്ല. നിനക്ക് PhD കിട്ടുന്നത് പോയിട്ട് സംസ്കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല എന്നാണ് പറഞ്ഞത്. ദേവഭാഷയായ സംസ്കൃതത്തെ ചിലർ മലിനമാക്കി എന്ന് ടീച്ചർ പല തവണ പറഞ്ഞു.
നീയൊക്കെ കയറിയ ഈ ഡിപ്പാർട്ട്മെന്റ് അശുദ്ധമായി ഇനി ശുദ്ധീകരണം നടത്തണം എന്നാണവർ ആക്രോശിച്ചത് ! പറയനും പുലയനുമൊക്കെ എത്ര ശീർഷാസനം ചെയ്താലും ബ്രാഹ്മണർക്കു വഴങ്ങും പോലെ സംസ്കൃതം അവർക്ക് വഴങ്ങില്ല എന്ന് മുൻപൊരിക്കൽ ഇതേ ടീച്ചർ പ്രസ്താവന നടത്തിയിട്ടുണ്ട്. പലതരത്തിലുള്ള ജാതിവിവേചനങ്ങളും ടീച്ചറുടെ ഭാഗത്തു നിന്ന് മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും PhD എന്ന സ്വപ്നത്തിനു വേണ്ടി ഞാൻ നിശബ്ദമായി എല്ലാം സഹിച്ചു. അന്ന് പ്രതികരിച്ചിരുന്നെങ്കിൽ എന്റെ ഗവേഷണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. ഒരു മനുഷ്യ ജൻമത്തിൽ സഹിക്കാവുന്നിടത്തോളം ഞാൻ സഹിച്ചു ഇനി നിയമനടപടികളുമായി മുന്നോട്ടു പോകും. അല്ലാതെ എനിക്ക് വേറെ വഴിയില്ല.
എന്റെ PhD പ്രബന്ധം ഇംഗ്ലിഷ് ഭാഷയിലാണ് തയാറാക്കിയിട്ടുള്ളത് ഇതിന് സർവകലാശാല നിയമം അനുവദിക്കുന്നുണ്ട്. ഓപ്പൺ ഡിഫൻസിൽ സംസ്കൃതം മാത്രം ഉപയോഗിക്കണം എന്ന് നിർബന്ധമില്ല, ഇംഗ്ലിഷ്, മലയാളം ഭാഷകൾ ഉപയോഗിക്കാവുന്നതാണ്. സംസ്കൃത ഡിപ്പാർട്ട്മെന്റ് ലൈബ്രറി പരിശോധിച്ചാൽ ഇംഗ്ലിഷിൽ തയാറാക്കിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും, എംഫിൽ പ്രബന്ധങ്ങളും കാണാൻ കഴിയും. സംസ്കൃതത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ എണ്ണം പ്രബന്ധങ്ങൾ ഇംഗ്ലിഷിലാണ് ഉള്ളത്. PhD, പ്രവേശന പരീക്ഷ, PhD കോഴ്സ് വർക്ക് പരീക്ഷ എന്നിവയും ഇംഗ്ലിഷ് മാധ്യമമാക്കി എഴുതാൻ കഴിയും. ഡോ.സി.എൻ. വിജയകുമാരി ടീച്ചറുടെ മാർഗനിർദ്ദേശത്തിൽ തയാറാക്കിയ ഗവേഷണ പ്രബന്ധങ്ങളിൽ പലതും ഇംഗ്ലിഷിലാണുള്ളത്. (വിദ്യാർത്ഥിയുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പറയുന്നില്ല) എന്റെ ഓപ്പൺ ഡിഫൻസിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എനിക്ക് സാധ്യമായ തരത്തിലുള്ള മറുപടികൾ പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എന്നെ ആക്രമിക്കുക എന്ന ലക്ഷ്യംവച്ച് ഓൺലൈനായി ഓപ്പൺ ഡിഫൻസിൽ പങ്കെടുക്കാൻ ആളുകളെ കൊണ്ടുവന്നതും അവർക്കു ഫോണിലൂടെ നിർദേശം നൽകിക്കൊണ്ടിരുന്നതും ഡോ.സി.എൻ. വിജയകുമാരി ടീച്ചർ തന്നെയല്ലേ? സമാനതകളില്ലാത്ത സംഘടിതമായ ആക്രമണമാണ് അന്ന് എനിക്കു നേരെ ഉണ്ടായത്. വീട്ടിലെ സാഹചര്യങ്ങൾ കാരണം മീൻമാർക്കറ്റിൽ കണക്കെഴുതിയും മറ്റ് ജോലികൾ ചെയ്തുമാണ് ഞാൻ ജീവിതവും പഠനവും തുടരുന്നത്. വിശ്രമമില്ലാത്ത ജീവിതശൈലി കാരണം നിരവധി രോഗങ്ങളും എന്റെ കൂടെയുണ്ട്. അതിനോടെല്ലാം പൊരുതി നിൽക്കുന്ന എനിക്ക് താങ്ങാനാവാത്ത ആഘാതമാണ് എന്റെ ഗവേഷണത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായത്.
ചെയർമാൻ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ബിരുദത്തിനായി ശുപാർശ നടത്തിക്കഴിഞ്ഞ് വീണ്ടും ചർച്ചകൾ തുടർന്നത് ഏത് നിയമമനുസരിച്ചാണ്?
ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഡീൻ തയാറാക്കി വൈസ് ചാൻസലർക്കു നൽകിയ കോൺഫിഡൻഷ്യൽ സ്വഭാവമുള്ള റിപ്പോർട്ട് മാധ്യമങ്ങൾക്കു നൽകിയതാരാണ്?
അതിൽ ഉറപ്പായും നടപടി ആവശ്യമാണ്. ഡീൻ പദവിയിൽ ഒരു നിമിഷം പോലും തുടരാൻ വിജയകുമാരി ടീച്ചർ യോഗ്യയല്ല. ഡീൻ പദവിയുടെ വിശുദ്ധിയും ധാർമികതയും ടീച്ചർ തകർത്തു. സർവകലാശാലയിലെ പ്രബന്ധങ്ങൾക്കു നിലവാരമില്ല എന്ന അടിസ്ഥാനരഹിതമായ പ്രസ്താവന വഴി സർവകലാശാലയെ അപമാനിച്ചു.
മൂന്ന് പ്രബന്ധ പരിശോധകരും അനുകൂലമായ റിപ്പോർട്ടുകൾ നൽകി ചെയർമാൻ ഓപ്പൺ ഡിഫൻസിൽ നേരിട്ട് പങ്കെടുത്തു കൊണ്ട് ബിരുദം നൽകാൻ ശുപാർശ ചെയ്തു.
അതിനെയെല്ലാം മറികടക്കാനുള്ള എന്തധികാരമാണ് ഡീൻ എന്ന പദവിക്കുള്ളത് ?
ഡീൻ അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുകയാണ്.
യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ എന്ന ഭാവത്തിൽ മുഖം മൂടി അണിഞ്ഞു നടക്കുന്ന തിരുവനന്തപുരത്തെ ചില ദുഷ്ടജൻമങ്ങൾ പേ പിടിച്ച പട്ടിയെപ്പോലെ എന്നെ ആക്രമിക്കാൻ കുതിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്റെ യോഗ്യത അളക്കാൻ ഇവരെയൊക്കെ ചുമതലപ്പെടുത്തിയത് ആരാണ് ?
നവംബർ മാസം ആദ്യം ചേരുന്ന സിൻഡിക്കേറ്റിൽ എനിക്ക് PhD ലഭിക്കേണ്ടിയിരുന്നതാണ്. പക്ഷേ ഡീനും ചില ദുഷ്ടശക്തികളും ചേർന്ന് എന്റെ സ്വപ്നം എന്നിൽനിന്നും പറിച്ചെടുത്തു. സംസ്കൃതമറിയാത്തവൻ എന്ന അധിക്ഷേപം ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഞാൻ അക്കാദമിക് ലോകത്തുനിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞു. ബഹുമാനപ്പെട്ട ഡീനാവട്ടെ SFI നേതാവിന്റെ ക്രമക്കേടുകൾ തടഞ്ഞ ധർമത്തിന്റെ പ്രതിരൂപമായി വാഴ്ത്തപ്പെടും. അനർഹമായി ലഭിച്ച ഡീൻ പദവി പോലെ പലതും ഇനിയും തേടിവരും. ഇടതുപക്ഷത്തിനെതിരാണ് എന്ന പരിവേഷം ഉണ്ടാക്കിയാൽ പിന്നെ ഭാവിയിൽ വൈസ് ചാൻസലർ കസേര വരെയുള്ള സ്ഥാനങ്ങൾക്കു പരിഗണിക്കപ്പെടും എന്നുറപ്പ്. ഡീനിന്റെ സ്വപ്നങ്ങൾ പൂവണിയുകയാണ്. പക്ഷേ എന്റെ ജീവിതവും സ്വപ്നങ്ങളും ചവിട്ടിയരയ്ക്കപ്പെട്ടു.
ഡിഗ്രികളെല്ലാം വിഫലമായതു പോലെ തോന്നുന്നു. PhD എന്റെ ജീവിതമാണ്. വർഷങ്ങൾ കൊണ്ട് ഞാൻ സ്വരുക്കൂട്ടിയ അക്കാദമിക് നേട്ടങ്ങളും മെറിറ്റും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായ പോലെ. സത്യത്തിന് യാതൊരു വിലയുമില്ലേ ? അതില്ലായെങ്കിൽ പിന്നെ ഞാനുമുണ്ടാവില്ല. ജീവിതത്തിൽ ഇരുട്ട് നിറയുകയാണ്... English Summary:
PhD controversy at Kerala University\“s Sanskrit department: Kerala University Controversy revolves around allegations of caste discrimination against a PhD student. The student alleges discrimination by the Sanskrit Department head, impacting his academic pursuits and mental health. |
|