കോഴിക്കോട്∙ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വൈകിട്ട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽനിന്ന് ശബ്ദവും കേട്ടു. പ്രശ്നങ്ങളില്ല. ഏതാനും സെക്കൻഡുകൾ മാത്രമാണ് ചലനമുണ്ടായത്. കുറ്റ്യാടി, പശുക്കടവ് മേഖലയിലും നേരിയ ഭൂചലനമുണ്ടായി. നാശനഷ്ടം ഇല്ല. ഭൂചലനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞെന്ന് റവന്യൂ, പഞ്ചായത്ത് അധികൃതർ പറയുന്നു. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അവർ പറഞ്ഞു. ഭൂകമ്പ മാപിനികളിൽ ചലനം രേഖപ്പെടുത്തിയിട്ടില്ല. English Summary:  
Minor Earthquake Hits Chakkittapara Panchayat in Kozhikode: Earthquake struck Chempanoda and Poozhithode areas in Kozhikode district of Kerala. The tremor lasted only a few seconds, and no damages were reported, but further investigations are needed to determine the cause and extent of the earthquake. |