കണ്ണഞ്ചിപ്പിക്കുന്ന വികസനം, കേരളം എന്നെക്കാൾ ഇളയതും ചെറുപ്പവും, ദാരിദ്ര്യം ഇനിയും ബാക്കി: മമ്മൂട്ടി

Chikheang 2025-11-1 23:51:07 views 1122
  



തിരുവനന്തപുരം ∙ കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്ന് നടൻ മമ്മൂട്ടി. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി പൊതുവേദിയിൽ‌ എത്തിയത്.  

  • Also Read ‘ആ പ്രശ്നവും പരിഹരിച്ചു; വെബ്സൈറ്റിലെ അതിദരിദ്രർ ഒന്നിൽനിന്ന് പൂജ്യമായി, കേരളം ഒരു അദ്ഭുതമാണ്’   


സാമൂഹ്യ സേവന രംഗത്ത് കേരളം ഒരുപാട് മുന്നിലാണെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ ജനാധ്യപത്യ ബോധത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ നേട്ടങ്ങളെല്ലാം. അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെക്കാൾ നമ്മുടെ ദാരിദ്ര്യ രേഖ ഇന്ന് കുറഞ്ഞു. മുഖ്യമന്ത്രി വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

സാഹോദര്യവും സമർപ്പണവും ജനങ്ങളിൽ നിന്നും ഉണ്ടാകണം. 9 മാസമായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താൻ. എറണാകുളത്തുനിന്ന് യാത്ര ചെയ്താണ് താൻ തിരുവനന്തപുരത്തേക്ക് വന്നത്. ഇപ്പോൾ വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായിട്ടുണ്ട്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതു കൊണ്ട് മാത്രം വികസനം കൈവരിക്കില്ല. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം സമ്പൂർണമായി തുടച്ചുനീക്കപ്പെടണം.  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തോളോടുതോൾ ചേർന്ന് ദാരിദ്ര്യത്തെ നമ്മൾ അതിജീവിക്കും. വിശക്കുന്ന വയറിനു മുന്നിൽ ഒരു വികസനത്തിനും വിലയില്ല. ഇന്ന് ജനിച്ച എല്ലാവർക്കും ജന്മദിനവും മറ്റ് എല്ലാവർക്കും കേരളപ്പിറവിയും ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. English Summary:
Mammootty on Extreme Poverty Free Kerala: Actor Mammootty praised Kerala\“s progress towards becoming an extreme poverty-free state, stressing the role of democratic consciousness and the ongoing fight against poverty.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142579

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com