മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ. സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നാണ് പി.എം.എ. സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം.
‘‘പതിനായിരം കോടി രൂപ തന്നാലും ഇത്തരം വർഗീയ വിഷം നമ്മുടെ സംസ്ഥാനത്ത് കൊണ്ടുവരില്ലെന്ന് ബംഗാളിലെ വനിതാ മുഖ്യമന്ത്രിയായ മമതാജി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് അതിൽ പോയി ഒപ്പിട്ടത് എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. ഒന്നുകിൽ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കിൽ പെണ്ണാകണം. ഇത് രണ്ടും കെട്ടൊരു മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം.
Also Read കേരളത്തിന് വേണ്ടാത്ത പിഎം ശ്രീ; നാട്ടിൽ വോട്ട് ഉറപ്പിക്കാൻ ചെയ്യേണ്ടത്; ട്രംപിന് ചൈനാപ്പേടിയോ?- ടോപ് 5 പ്രീമിയം
നാളെ നമ്മുടെ കുട്ടികൾ വികലമായ ചരിത്രം പഠിക്കേണ്ടി വരും. അറബിയും ഉർദുവും ഇംഗ്ലീഷും ഒന്നും പഠിക്കേണ്ട. ആകെ സംസ്കൃതവും ഹിന്ദിയും പഠിച്ചാൽ മതി എന്ന രീതിയിലേക്ക് വരികയാണ്’’ – പി.എം.എ സലാം പറഞ്ഞു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
PMA Salam\“s Controversial Remarks Against Pinarayi Vijayan: P.M.A. Salam of Muslim League made controversial remarks against CM Pinarayi Vijayan in Malappuram, criticizing the PM-SHRI scheme signing and calling him “neither man nor woman.“