സന∙ ചാരക്കുറ്റം നടത്തി എന്ന് ആരോപിച്ച് യെമനിലെ വിമതവിഭാഗമായ ഹൂതികൾ ബന്ദികളാക്കിയ 5 ഐക്യരാഷ്ട്ര സംഘടന ജീവനക്കാരെ വിട്ടയച്ചു. സനയിൽ തടങ്കലിൽ വച്ച ശേഷമാണ് ഹൂതികൾ 5 പേരെ വിട്ടയച്ചത്. വിട്ടയച്ചവരെല്ലം യമനി പൗരൻമാരാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജീവനക്കാരെയും ഹൂതികൾ ബന്ദികളാക്കിയിരുന്നെങ്കിലും ഇവരെ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് വളപ്പിൽ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്.
- Also Read സനായിലെ 20 യുഎൻ ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ; ഫോണും കംപ്യൂട്ടറുകളും ഉൾപ്പെടെ പിടിച്ചെടുത്തു
അതേസമയം കൊല്ലപ്പെട്ട ഹൂതി സൈനിക മേധാവി മുഹമദ് അബ്ദുൾ കരീമിന്റെ ശവസംസ്കാരം നടത്തി. ആയിരത്തിലധികം പേരാണ് സനയിൽ നടന്ന സംസ്കാര ചടങ്ങിൽ ഒത്തുകൂടിയത്. ചടങ്ങിൽ ഉടനീളം ഇസ്രയേലിനെതിരായ മുദ്രവാക്യങ്ങള്‍ മുഴങ്ങി. ഏകദേശം രണ്ട് മാസം മുമ്പ്, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയും സനയിലെ മുതിർന്ന ഹൂതി സർക്കാർ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. English Summary:
UN Staff Released by Houthi Rebels in Yemen: Five UN staff members held captive by Houthi rebels on espionage charges have been released in Sana\“a. |