പത്തനംതിട്ട ∙ ‘എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’. പൊലീസ് കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റി ഇങ്ങനെ വിളിച്ചു പറയാൻ കാരണമെന്താകും? പരസ്യഭീഷണിയായോ കവർച്ചയുടെ പങ്കു കിട്ടിയവർക്കുള്ള മുന്നറിയിപ്പായോ ഇതിനെ വ്യാഖ്യാനിക്കാം. കേസ് പൂർണമായും തന്റെ മേലൊതുക്കി രക്ഷപ്പെടാൻ ശ്രമിച്ചാൽ ഇതുമായി ബന്ധപ്പെട്ടവരെ താനും കൈവിടും എന്നു തന്നെയാകും പോറ്റി ഉദ്ദേശിച്ചത്.
- Also Read മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു, കാണാതായ 5 ഇന്ത്യക്കാരിൽ ഒരു മലയാളിയും
2016 മുതലാണ് ശബരിമലയിൽ സ്പോൺസറായി പോറ്റി അവതരിക്കുന്നത്. ദേവസ്വത്തിന്റെ രേഖകളിൽ മാത്രമാണു പലപ്പോഴും പോറ്റി സ്പോൺസർ. സ്വർണവും പണവും മുടക്കുന്നത് കർണാടകയിലെയും ആന്ധ്രയിലെയും ഭക്തരാണ്. പോറ്റി നടത്തിയ പല സമർപ്പണങ്ങളിലും ഇതാണു സംഭവിച്ചതെന്നും ഇങ്ങനെ ശബരിമലയ്‌ക്കു നൽകാൻ ഭക്തർ നൽകിയ സ്വർണം വരെ പോറ്റി കൈവശപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2016 മുതലുള്ള പോറ്റിയുടെ ഇടപാടുകൾ പരിശോധിച്ചാൽ എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ചും അതു പരീക്ഷണമാകും. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലഘട്ടം പോറ്റിയെ സംബന്ധിച്ച് ശബരിമലയിൽ സുവർണ കാലമായിരുന്നു. പോറ്റിയുടെ കൈവശമുള്ള വിവരങ്ങൾ പുറത്തു പോയാൽ ഏറ്റവും ബാധിക്കുന്നത് സഹായങ്ങൾ കൈപ്പറ്റിയവരെയാകും. English Summary:
Unnikrishnan Potti\“s Threat from Custody: Unnikrishnan Potti case unravels a complex web of connections. The investigation focuses on Potti\“s alleged involvement in misappropriating funds and gold meant for Sabarimala. This case could potentially expose several high-profile individuals who benefited from Potti\“s actions. |