ബത്തേരി ∙ ടൗണിലെ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവസ്തുക്കൾ പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ അൽഫാം, കുബ്ബൂസ്, പോത്തിറച്ചി, ചോറ്, മത്സ്യം, പച്ചക്കറി, പാൽ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 15 കടകളിൽ നിന്നാണ് ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്. മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച സ്ഥാപനത്തിന്റെ പ്രവർത്തനവും നിർത്തിവയ്പ്പിച്ചു. പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് നഗരസഭാ ക്ലീൻ സിറ്റി മാനേജർ പി.എസ്.സന്തോഷ്‌കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എച്ച്.മുഹമ്മദ് സിറാജ് എന്നിവർ നേതൃത്വം നൽകി. English Summary:  
Food Inspection uncovers expired and unsafe food items in Sultan Bathery restaurants. Municipal authorities seized the items from 15 shops and shut down one establishment due to unsanitary conditions, promising strict action against those using outdated ingredients. |