ചെന്നൈ ∙ 41 പേർ മരിച്ച കരൂർ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിൽ സമ്മർദത്തിലായ വിജയ്‌യെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കി. ബിജെപി നേതൃത്വത്തിന്റെ വിശ്വസ്തനും തമിഴ്‌നാടിന്റെ ചുമതലയുമുള്ള കേന്ദ്രമന്ത്രി മുരളീധർ മോഹോളിനെയാണ് ദൗത്യത്തിനായി നിയോഗിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വിജയ്‌യുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കു പദ്ധതിയിട്ടെങ്കിലും സംസ്ഥാന ഇന്റലിജൻസ് നീക്കം അറിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ച് ഫോണിൽ ചർച്ച നടത്തി.
ദുരന്തത്തിന്റെ ഇരകളുമായി നടൻ വിഡിയോ കോളിൽ സംസാരിച്ചു. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാനും ശ്രമിക്കുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കരൂരിൽ മരിച്ച കുട്ടിയുടെ പിതാവ് സമർപ്പിച്ച ഹർജി സുപ്രീം കോടതി 10നു പരിഗണിക്കും.
ജുഡീഷ്യൽ കമ്മിഷന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ 3 മാസമാണ് അനുവദിച്ചിരിക്കുന്നത്. ഭാവിയിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. English Summary:
BJP\“s Strategic Move: Roping in Vijay Amidst Karur Disaster Probe |