ലോകത്ത് സ്വർണ ഇറക്കുമതിയിലും ഉപഭോഗത്തിലും ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ചൈനയുമായി ഏറക്കുറെ ഒപ്പത്തിനൊപ്പം. ശരാശരി 800 ടൺ സ്വർണമാണ് ഓരോ വർഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇങ്ങനെ സ്വർണം വാങ്ങി കൈയിലെ വിദേശ നാണയ ശേഖരത്തിലെ വലിയൊരു പങ്ക് നഷ്ടമാകുന്നത് കണ്ടപ്പോൾ, കേന്ദ്രത്തിന് തോന്നിയ ഐഡിയയായിരുന്നു സ്വർണ ബോണ്ട് അഥവാ സൊവറീൻ ഗോൾഡ് ബോണ്ട് സ്കീം (Sovereign Gold Bond (SGB) scheme- എസ്‌ജിബി). സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുക, ഭൗതിക സ്വർണത്തോട് ജനങ്ങൾക്കുള്ള ആവേശം കുറച്ച് സ്വർണനിക്ഷേപത്തോടുള്ള താൽപര്യം കൂട്ടുക, സ്വർണ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക, വിദേശ നാണയ ശേഖരം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു കേന്ദ്രത്തിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കിയ ഗോൾഡ് ബോണ്ടിനുണ്ടായിരുന്നത്. കിട്ടാൻ കാത്തിരിക്കുകയായിരുന്നു എന്നു    English Summary:  
Why Did the Modi Government Discontinue the Sovereign Gold Bond Scheme-SGB? |