‘എന്റെ കുഞ്ഞിന്റെ അസുഖം മാറണേ’ എന്ന പ്രാർഥനയോടെ മാതാപിതാക്കൾ വായിലേക്കൊഴിച്ചു നൽകിയ മരുന്ന് 21 കുഞ്ഞുങ്ങളുടെയാണ് ജീവനെടുത്തത്. ചുമയ്ക്കുള്ള മരുന്ന് മരണദൂതനായെത്തിയ ആ സംഭവം രാജ്യത്തെ ഡ്രഗ്സ് കൺട്രോൾ വകുപ്പിനെയാകെ സംശയനിഴലിലേക്ക് എത്തിച്ചതും അതിവേഗം. സർക്കാരുകൾ നിയോഗിച്ച ഉദ്യോഗസ്ഥർ നിരന്തര പരിശോധനകൾ നടത്തി സുരക്ഷിതമെന്നുറപ്പാക്കിയ ശേഷമാണ് ഓരോ മരുന്നും ജനങ്ങളിലെത്തുന്നതെന്ന വിശ്വാസം കൂടി ഇതോടെ ഇല്ലാതായി. രാജ്യത്തെ മരുന്നു ഗുണനിലവാര പരിശോധനകളിൽ പലതും വെറും കണ്ണിൽ പൊടിയിടലാണെന്നുള്ളതും തട്ടിക്കൂട്ടിയുണ്ടാക്കിയ പ്ലാന്റുകളിൽ കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള മരുന്നുകൾ വരെ ഉണ്ടാക്കാൻ കഴിയുമെന്നും രാജ്യം തിരിച്ചറിഞ്ഞത് 21 കുട്ടികളുടെ ജീവൻ പൊലിഞ്ഞപ്പോൾ മാത്രമാണ്. തമിഴ്‌നാട് കാഞ്ചീപുരം സുങ്കുവഛത്രത്തിൽ പ്രവർത്തിച്ചിരുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽ കമ്പനി പ്ലാന്റിന്റെ യഥാർഥ ചിത്രം പുറത്തു കൊണ്ടുവന്ന യാത്രയിൽ കണ്ടതും ശുഭകരമായ കാര്യങ്ങളായിരുന്നില്ല. സംഭവത്തെ അതീവ ഗുരുതര    English Summary:  
Cough Syrup Tragedy : Sresan Pharmaceuticals revealed a horrifying reality of fake drug production and systemic failures, leading to the tragic deaths of 21 children.  |