മനോഹരമായ അലങ്കരിച്ച മരത്തട്ടുകളിൽ നിരനിരയായി വച്ചിരിക്കുന്ന ബൊമ്മക്കൊലു. സന്ധ്യ മയങ്ങുന്നതോടെ കാതിലേക്ക് ഒഴുകിയെത്തുന്ന കീർത്തനങ്ങൾ. ഒരുപക്ഷേ നമ്മുടെ മനസ്സിലെ നവരാത്രി മുദ്രകളിൽ മുന്നിൽ ഇവയാകാം. ഐശ്വര്യം പകരും ഈ ബൊമ്മകൾ എങ്ങനെ കേരളത്തിന്റെ നവരാത്രിക്കാഴ്ചയായി? ഇന്ത്യയിൽ ദേശാന്തരങ്ങളില്ലാതെയാണ് നവരാത്രി ആഘോഷം. ബംഗാളിൽ ദുർഗാപൂജയും മൈസൂരുവിൽ ദസറയും ആഘോഷിക്കുന്നു. കേരളത്തിൽ ദേവീപൂജയ്ക്കൊപ്പം സരസ്വതീ പൂജയ്ക്കാണ് പ്രാധാന്യം. കാതിലേക്ക് ഒഴുകിയെത്തുന്ന കീർത്തനം പോലെ ദൂരങ്ങൾ താണ്ടി കേരളത്തിലെത്തിയ അഗ്രഹാരങ്ങളിൽ നവരാത്രിക്കാലം വേറിട്ടൊരു ആഘോഷമാണ്. ദേവീപൂജയുടെ ഈ ദിനങ്ങൾ അഗ്രഹാരങ്ങളിൽ സ്ത്രീകളുടെ ആഘോഷമാണ്. അവിടെ ദേവീ മാഹാത്മ്യ പാരായണവും ലളിതാ സഹസ്രനാമ പാരായണവും മുഴങ്ങിക്കേട്ടു തുടങ്ങിയിരിക്കുന്നു. 9 രാത്രിയും 10 പകലും നീളുന്ന ആഘോഷമാണ് നവരാത്രിയോടനുബന്ധിച്ച് അഗ്രഹാരങ്ങളിൽ നടക്കുക. ദേശാന്തരങ്ങള്‍ക്ക് അപ്പുറമാണ് ഇന്ത്യയിൽ നവരാത്രി ആഘോഷം. ആദിപരാശക്തിയുടെ വിവിധ രൂപഭേദങ്ങളെ ആരാധിക്കുന്ന ആഘോഷവേള. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തിന്റെ ഓർമപ്പെടുത്തൽ. ദുർഗ, സരസ്വതി English Summary:
Navaratri in Kerala is a Vibrant Celebration, Particularly in Palakkad\“s Agraharams. This Festival Blends Devotion, Tradition, and Community Spirit.  |