രാജ്യത്തിന്റെ ഹൃദയമിടിപ്പിനെ പാളങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ, ബൈരബി– സായ്‌രങ് റെയിൽ പാതയിലൂടെ മിസോറം എന്ന ചെറിയ സംസ്ഥാനത്തെ കൂടി രാജ്യത്തിന്റെ മാറോട് ചേർക്കുന്നു. 11 വർഷം കൊണ്ടാണ് 52 കി.മീ നീളത്തിൽ ഈ പദ്ധതി പൂർത്തിയാക്കിയത്. വൈകാതെ രാജ്യത്തിന്റെ ഏതു കോണിൽനിന്നും മിസോറമിന്റെ തലസ്ഥാനമായ ഐസോളിലേക്കും തിരിച്ചും ട്രെയിനുകളിലെത്താം. ഐസോളിന് 22 കി.മീ. അകലെ സായിരാങ് റെയിൽവേ സ്റ്റേഷനെയും അസം–മിസോറം അതിർത്തിയിലുള്ള ബൈരാബിയേയും ബന്ധിപ്പിക്കുന്ന 52 കിലോമീറ്റർ റെയിൽപാത പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു 78 വർഷം പിന്നിടുമ്പോഴാണു മിസോറം തലസ്ഥാനത്ത് റെയിൽവേ എത്തുന്നത്. അസമിലെ സിൽച്ചാറിൽ നിന്നാണു ബൈരബി വഴി സായിരങിലേയ്ക്കുള്ള പാത തുടങ്ങുന്നത്. 1998ൽ ലങ്പൂയി വിമാനത്താവളം തുറന്ന ശേഷം മിസോറം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി കോടികളാണു കേന്ദ്ര സർക്കാർ ഇപ്പോൾ ചെലവിടുന്നത്. നാലിടത്താണു ഇതുവരെ English Summary:
Mizoram\“s First Train: Transforming Mizoram\“s Future With Strategic Rail Link, Unlocking Northeast Potential |