ഓണത്തെ വരവേൽക്കാനുള്ള തിക്കിലും തിരക്കിലുമായിരുന്നു പോയവാരം കേരളത്തിലും ലോകത്തെമ്പാടുമുള്ള മലയാളികൾ. ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒട്ടേറെ വിഭവങ്ങൾ ഇക്കുറിയും മനോരമ ഓൺലൈൻ പ്രീമിയത്തിൽ വായനക്കാർക്കായി കരുതിയിരുന്നു. അതേസമയം പതിവ് കോളങ്ങൾ, വിശകലനങ്ങൾ എന്നിവയ്ക്കും കൃത്യമായ സ്ഥാനം നൽകി. നമുക്ക് ചുറ്റും ഉണ്ടാവുന്ന സംഭവങ്ങൾ ചിലപ്പോൾ അവ സന്തോഷം നൽകുന്നവ ആയിരിക്കില്ല. എന്നാൽ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യവുമാണ്. ഇക്കുറി ഓണക്കാലത്ത് ഒട്ടേറെ വാഹന അപകടങ്ങൾ ഉണ്ടായി. വാഹനം തിരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകണമെന്ന് ഓരോ അപകടവും നമ്മളെ ഓർമിപ്പിക്കുന്നു.    English Summary:  
Top 5 Manorama Online Premium Stories: Must-Reads of the Week - 2025 September First Week Roundup |