സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) വിവാദത്തിൽ തിളച്ചുമറിയുന്ന ബിഹാർ രാഷ്ട്രീയത്തിൽ മറ്റൊരു ചർച്ചകൂടി ചൂടുപിടിക്കുകയാണ് – സംസ്ഥാനത്തിന്റെ ഭരണചക്രം ഏതു ‘മകന്റെ’ കയ്യിലാകും? നിയമസഭാ തിരഞ്ഞെടുപ്പിലേക്കു 2 മാസം മാത്രം ബാക്കിനിൽക്കെ ബിഹാറിലെ രാഷ്ട്രീയച്ചർച്ചകളിൽ നിറയുന്നത് 3 മക്കളാണ്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഇളയമകനും പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്, ലോക് ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകൻ അന്തരിച്ച റാംവിലാസ് പാസ്വാന്റെ മകനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ, ജനതാദൾ യുണൈറ്റഡ് (ജെഡിയു) അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ എന്നിവരെ ചുറ്റിപ്പറ്റിയാണു ചർച്ച മുറുകുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ ഇത്തവണ ജനവിധി തേടുമോ എന്നതുപോലെത്തന്നെ ചൂടുള്ള ചർച്ചയാണ്    English Summary:  
The Battle of Sons: Who Has the Advantage and What are the Challenges for Chirag Paswan, Tejashwi Yadav, and Nishant Kumar in the 2025 Bihar Assembly Election?  |