യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനു മേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ 50 ശതമാനം ചുങ്കത്തിന്റെ കരിനിഴലും അതിനെത്തുടർന്ന് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളുമായിരുന്നു പോയ വാരത്തില്‍ ലോകത്തിലെ പ്രമുഖ വര്‍ത്തമാന പത്രങ്ങളിലെയും രാജ്യാന്തര സംഭവ വികാസങ്ങള്‍ വിശകലനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലെയും മുഖ്യ ചര്‍ച്ചാ വിഷയം. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളുടെ ഫലമായി വളര്‍ത്തിയെടുത്ത പരസ്പര വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതാണു ട്രംപിന്റെ നടപടി എന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പംതന്നെ ഏഷ്യ ഭൂഖണ്ഡത്തിലും ഇന്തോ– പസിഫിക് മേഖലയിലും ചൈനയുടെ വളര്‍ച്ചയ്ക്ക് തടയിടുവാന്‍ വേണ്ടി ഇന്ത്യയുമായി അടുപ്പം സ്ഥാപിക്കുക എന്ന യുഎസിന്റെ വിദേശ നയത്തിന്റെ ആണിക്കല്ലും ട്രംപ് പിഴുതെറിഞ്ഞു. പൊടുന്നനെയുള്ള ഈ English Summary:
What Challenges is India Facing as it Shifts its Strategic Relationship from the US to China, as Explained by Dr. K.N. Raghavan in his \“Global Canvas\“ Column? |