‘ഒരു ക്യാപ്റ്റന്റെ സ്വപ്നം’, ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെക്കുറിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞ വാചകമാണിത്. സമകാലിക ക്രിക്കറ്റിൽ രാജ്യത്തിന്റെ ഏറ്റവും വലിയ ബോളിങ് പ്രതീക്ഷ മുഹമ്മദ് സിറാജല്ല, അത് സാക്ഷാൽ ജസ്പ്രീത് ബുമ്രയാണ്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ബുമ്ര എത്ര നാൾ കളിക്കുമെന്നും പകരം ആരുണ്ടെന്നും ചോദ്യമുയർന്നാൽ ഹൈദരാബാദുകാരൻ സിറാജിന്റെ പേരല്ലാതെ മറ്റൊന്ന് ആരാധകർക്കു മുന്നിലുണ്ടാകില്ല. നീണ്ട സ്പെല്ലുകളും നൂറു കണക്കിന് ഓവറുകളും എറിയേണ്ട ടെസ്റ്റ് ക്രിക്കറ്റിൽ ഇടയ്ക്കിടെ പരുക്കേൽക്കുന്ന ബുമ്ര ഇനി എത്ര നാൾ കളിക്കുമെന്നതു പ്രധാന ചോദ്യമാണ്. English Summary:
From Support to Star: Mohammed Siraj\“s Journey as India\“s Bowling Leader |