മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് മൈതാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അതിജീവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും തിരിച്ചുവരവിന്റെയും അപൂർവമായ കായിക ഇന്നിങ്സിനാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ചങ്കുറപ്പാണ് ക്രിക്കറ്റ് ലോകം കണ്ടത്. ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലിഷ് പേസർ ക്രിസ് വോക്സിന്റെ യോർക്കർകൊണ്ട് ചോരയൊലിക്കുന്ന വലതുകാലുമായി റിട്ടയേഡ് ഹർട്ട് ആയി ഗ്രൗണ്ടിൽനിന്ന് മടങ്ങിയ പന്ത്, പിറ്റേ ദിവസം ബാറ്റിങ്ങിനായി തിരിച്ചെത്തിയത് ക്രിക്കറ്റ് പ്രേമികളെ അദ്ഭുതപ്പെടുത്തി. രണ്ടാം ദിനം 6ന് 314 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോഴായിരുന്നു പ്രത്യേക തരം ഷൂസ് ധരിച്ച് ‘ഒന്നരക്കാലിൽ’ പന്ത് ക്രീസിലെത്തിയത്. English Summary:
Beyond the Pain India\“s Most Inspiring Sports Comebacks- Sports Survival Stories |