ന്യുഡൽഹി. എയർ ഇന്ത്യ വിമാനാപകടത്തിൽ പൈലറ്റിൻ്റെ പിഴവുണ്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ ചോർന്ന സംഭവം നിരീക്ഷിച്ച് സുപ്രീം കോടതി. എൻജിഒ സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഇതു വളരെ ദൗർഭാഗ്യകരമാണെന്ന് കോടതി വ്യക്തമാക്കി. വിമാനം പറന്നുയർന്നു വെറും 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.‘മോദിക്ക് എതിരാണെന്നു ട്രംപ് പറഞ്ഞിട്ടില്ല, അസാധ്യമായ പലതും മോദി സാധ്യമാക്കി\“; പ്രധാനമന്ത്രിയെ പുകഴ്ത്തി ഉപരാഷ്ട്രപതി
- Also Read വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം: കുറ്റവിമുക്തനാക്കണമെന്ന രാധാകൃഷ്ണന്റെ ഹർജി തള്ളി ഹൈക്കോടതി
സ്വിച്ചുകൾ ഓഫ് ആക്കിയശേഷം ഓണാക്കിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.വിമാനം പറത്തിയ ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ, എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് പരിചയ സമ്പന്നനായ ക്യാപ്റ്റൻ സുമീത് സബർവാളിനോട് ചോദിച്ചതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വിവരങ്ങളാണ് ചോർന്നത്. വിമാനാപകടത്തിനു പിന്നിൽ പൈലറ്റിൻ്റെ പിഴവാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നതിനെ പരാമർശിച്ച് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇത് വളരെ ദൗർഭാഗ്യകരമാണെന്നു വ്യക്തമാക്കി.
- Also Read ബി.അശോകിന്റെ സ്ഥലംമാറ്റം: കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനിക്കാമെന്ന് കോടതി
English Summary:
Air India Crash Report Leak: Air India Flight Accident investigation details were leaked and the Supreme Court has commented on the unfortunate situation. |