cy520520                                        • 2025-10-15 01:21:10                                                                                        •                views 368                    
                                                                    
  
                                
 
  
 
    
 
  
 
തിരുവനന്തപുരം∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 21ന് വൈകിട്ട് 6.20ന് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. അന്ന് രാത്രി രാജ്ഭവനില്‍ ആകും രാഷ്ട്രപതി താമസിക്കുക. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു പോകും. നിലയ്ക്കലില്‍നിന്നു റോഡ് മാര്‍ഗം പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനമായ ‘ഗൂർഖാ ഫോഴ്സി’ൽ ആയിരിക്കും സന്നിധാനത്തേക്കു പോകുക.   
  
 -  Also Read  ‘ലജ്ജ കൊണ്ട് തല കുനിക്കുന്നു’: താലിബാൻ മന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ വിമർശിച്ച് ജാവേദ് അക്തർ   
 
    
 
12.20നും 1 മണിക്കും ഇടയിലാണ് ദര്‍ശനം നടത്തുന്നത്. തുടര്‍ന്ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമവും ഉച്ചഭക്ഷണവും. മൂന്ന് മണിയോടെ പ്രത്യേക വാഹനത്തില്‍ തന്നെ രാഷ്ട്രപതി പമ്പയിലേക്കു മടങ്ങും. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്റ്റില്‍ തിരുവനന്തപുരത്തേക്കു തന്നെ യാത്ര തിരിക്കും. സ്വകാര്യ ഹോട്ടലില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. രാത്രി രാജ്ഭവനില്‍ തന്നെയാവും താമസിക്കുക.   
  
 -  Also Read   മാഫിയ തലവൻ ജയിൽ ചാടി, നടുറോഡിൽ പ്രസിഡന്റ് ജീവനുംകൊണ്ടോടി; ‘ട്രംപ് ഇടപെടണം’; കോടീശ്വര പുത്രൻ രക്ഷിക്കുമോ ഈ രാജ്യത്തെ?   
 
    
 
23ന് രാവിലെ രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്റില്‍ രാഷ്ട്രപതി ശിവഗിരിയില്‍ എത്തും. ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ക്കലയില്‍നിന്നു പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പാലായിലേക്കു പോകും. കോട്ടയം കുമരകത്തെ താജ് റിസോര്‍ട്ടിലാവും രാത്രി താമസിക്കുക. 24ന് കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തി സെന്റ് തെരേസാസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് മുളവുകാട്, ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ ഉച്ചഭക്ഷണവും വിശ്രമവും. 4 മണിക്കു ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്കു മടങ്ങും. English Summary:  
President Droupadi Murmu\“s Kerala Visit: President of India Kerala visit is scheduled from 21st to 24th. The President will visit Sabarimala Temple on 22nd and attend various events across Kerala before returning to Delhi on 24th. |   
                
                                                    
                                                                
        
 
    
                                     
 
 
 |