തിരുവനന്തപുരം ∙ ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഹൃത്വിക്കിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
- Also Read പിതാവിനൊപ്പം ഇരിക്കുകയായിരുന്ന മൂന്നര വയസ്സുകാരിക്കു നേരെ തെരുവുനായ ആക്രമണം; ചെവി കടിച്ചെടുത്തു
വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുൻപ് വിജയാനന്ദൻ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മകൻ ഉപയോഗിക്കുന്നത്. ആഡംബര കാര്‍ വാങ്ങണമെന്ന് കുറച്ചു ദിവസങ്ങളായി ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാര്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് വിജയാനന്ദന്‍ പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ ഹൃത്വിക്ക് തയാറായില്ല. ഇതേച്ചൊല്ലി ഉണ്ടായ വഴക്കിനിടെ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്. English Summary:
Father Arrested for Attacking Son in Car Dispute: Father arrested in Thiruvananthapuram for hitting his son with an iron rod after an argument about buying a luxury car. |