എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; നടപടിക്രമങ്ങള്‍ക്ക് വിരുദ്ധം, പഠനം നടത്തി തീരുമാനമെടുക്കാം

LHC0088 2 min. ago views 153
  



കൊച്ചി ∙ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സ്വകാര്യ കമ്പനിയായ ഒയേസിസിനു നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സതീഷ് നൈനാൻ, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, കൃത്യമായ പഠനം നടത്തി, നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

  • Also Read ശബരിമല സ്വർണക്കൊള്ള: എൻ.വാസു ഉൾപ്പെടെ 3 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി   


ബ്രൂവവറിക്ക് അനുമതി നൽകിയതിനെതിരെ ഒരുകൂട്ടം പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കാൻ ഒയേസിസ് കമ്പനിക്ക് അനുമതി നൽകിയത് എന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. എന്നാൽ നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ് സർക്കാരിന്റെ പ്രാഥമിക അനുമതി എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വർഷം ജനുവരി 16നാണ് കമ്പനി തുടങ്ങാനുള്ള പ്രാഥമികാനുമതി നൽകിയത്.

  • Also Read അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാരിയര്‍ക്ക് മുന്‍കൂര്‍ ജാമ്യം   


മൂന്ന് ഡിസ്റ്റിലറികൾ തുടങ്ങാൻ 2025ൽ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും എലപ്പുള്ളി പഞ്ചായത്തിലുള്ളതിനോട് മാത്രമാണ് എതിർപ്പുയർന്നത് എന്ന് വാദത്തിന്, ഹർജിക്കാർ ആ പഞ്ചായത്തിൽ താമസിക്കുന്നവരാണെന്ന മറുപടി നിലനിൽക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. 600 കോടി രൂപയുടെ നിക്ഷേപവും പ്രതിദിനം 500 കിലോ ലീറ്റർ ഉൽപ്പാദന ശേഷിയുമുള്ള പദ്ധതിയിൽ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി തുടങ്ങിയവയാണ് കമ്പനിയുടെ അപേക്ഷയിൽ ഉണ്ടായിരുന്നത്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന എലപ്പുള്ളിയിൽ ഇത്രയും വലിയൊരു പ്ലാന്റ് വരുന്നതോടെ നാട് മരുഭൂമിയായി മാറുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഭൂഗർഭജലം വറ്റുന്നത് കർഷകരെയും പ്രതിസന്ധിയിലാക്കും. പ്രതിദിനം 5,000 കിലോ ലീറ്റർ വെള്ളം ആവശ്യമായി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് പ്രാധാന്യമുണ്ടെന്നും ഉത്തരവിൽ പറയുന്നു. പ്ലാന്റ് കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്ന് കാണിച്ചാണ് അനുമതി വാങ്ങിയതെങ്കിലും എലപ്പുള്ളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് അനുമതി ഹൈക്കോടതി റദ്ദാക്കിയത്. English Summary:
Elappully Brewery Approval: Elappully brewery license cancelled by High Court. The court cited procedural violations in the initial approval granted to Oasis private company.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138996

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.