search

ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ കടന്നുകയറി വ്യാജ റേഷൻകാർഡ് നിർമാണം; അന്വേഷിക്കാൻ വിജിലൻസ്

deltin33 2025-12-19 21:21:56 views 1112
  



തിരുവനന്തപുരം ∙ ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ കടന്നുകയറി നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമിച്ച കേസ് വിജിലൻസ് അന്വേഷിക്കും. ഭക്ഷ്യവകുപ്പിന്റെ റേഷൻകാർഡ് മാനേജിങ് സിസ്റ്റത്തിൽ (ആർസിഎംഎസ്) തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ ക്ലാർക്കിന്റെയും റേഷനിങ് ഇൻസ്പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തി ഉപയോഗിച്ചു നടത്തിയ തട്ടിപ്പു സംബന്ധിച്ച കേസ് നിലവിൽ വഞ്ചിയൂർ പൊലീസാണ് അന്വേഷിക്കുന്നത്.

  • Also Read നാട്ടിലേക്ക് മടങ്ങാനൊരുങ്ങി, വഴിതെറ്റി അട്ടപ്പള്ളത്ത് എത്തി; ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാമനാരായൺ 2 കുട്ടികളുടെ അച്ഛൻ   


വ്യാജ കാർഡുകൾ ഇങ്ങനെ തയാറാക്കിയതായി മറ്റെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സംഭവം ഞെട്ടിക്കുന്നതാണെന്നും വിശദ അന്വേഷണം വേണമെന്നും ഭക്ഷ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നു ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രിക്കു റിപ്പോർട്ട് കൈമാറുകയായിരുന്നു.

  • Also Read എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ   


ബീമാപള്ളിയിലെ റേഷൻകട ലൈസൻസി സഹദ് ഖാൻ, ബീമാപള്ളി ബിഎഫ്എ ജംക്‌‌ഷനിൽ ഓൺലൈൻ സേവനകേന്ദ്രം നടത്തുന്ന ഹസീബ് ഖാൻ എന്നിവരെയാണു കേസിൽ വഞ്ചിയൂർ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബീമാപള്ളി മേഖലയിലെ നൂറ്റിയൻപതോളം പേരിൽനിന്നു പണം വാങ്ങിയാണ് ഇവർക്കുള്ള മുൻഗണനാ കാർഡുകൾക്കായി ഓൺലൈൻ സംവിധാനം വഴി ഇരുവരും അംഗീകാരം നേടിയെടുത്തത്. തട്ടിപ്പിന്റെ ആസൂത്രകനെ ഇനിയും പിടികൂടിയിട്ടില്ല. വ്യാജ കാർഡുകൾ എല്ലാം റദ്ദാക്കിയതിനെ തുടർന്ന്, ഇതിൽ അംഗങ്ങളായ അഞ്ഞൂറോളം പേർക്ക് 2 മാസത്തോളമായി റേഷൻ നൽകുന്നില്ല. സഹദ് ഖാന്റെ റേഷൻ ലൈസൻസി സസ്പെൻഡ് ചെയ്തു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vigilance Investigation into Ration Card Fraud: The investigation aims to uncover the full extent of the fraud and identify all involved parties to prevent future occurrences.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521