search

‘വിളിച്ചു പറയാതെ വെടിവഴിപാട് നടത്താന്‍ പറ്റുമോ?’; ആദ്യം മൈക്ക് ചതിച്ചു, ഇപ്പോള്‍ പാരഡി ഗാനവും, വെട്ടിലായി പൊലീസ്

LHC0088 2025-12-19 21:21:53 views 356
  



തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കു മുന്നില്‍ മൈക്ക് മൂളിയതിനു എടുത്ത വിചിത്രമായ കേസ് മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിപ്പിച്ച് തടിതപ്പിയ പൊലീസാണ് രണ്ടു വര്‍ഷത്തിനിപ്പുറം പാരഡിഗാനത്തിനെതിരെ കേസെടുത്ത് വീണ്ടും വെട്ടിലായിരിക്കുന്നത്. മീശമാധവന്‍ സിനിമയില്‍ \“വിളിച്ചു പറയാതെ വെടിവഴിപാട് നടത്താന്‍ പറ്റുമോ\“ എന്നു പറഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍ പൊലീസ് ഉള്ളത്.  

  • Also Read ‘പാട്ടിനെതിരെയല്ല, ആ വാക്കുകൾക്കെതിരെയാണ് പരാതി’; പാരഡി ഗാനത്തിനെതിരായ കേസ്, പ്രസാദിന്റെ മൊഴിയെടുത്തു   


പാരഡി ഗാനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്താല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമെന്ന നിലയില്‍ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അതു പൊതുസമൂഹം ഏറ്റെടുക്കുമെന്നുമുള്ള വൈകി വന്ന വിവേകമാണ് സര്‍ക്കാരിനുള്ളത്. പാട്ട് വ്യാപിക്കുന്നതു തടയാന്‍ ഇടപെട്ട് ഇപ്പോള്‍ മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്കിടയിലേക്കു വരെ പാട്ട് എത്തുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ കൈവിട്ടു കഴിഞ്ഞു. ആ ഘട്ടത്തിലാണ് മൈക്ക് കേസിനു സമാനമായി സര്‍ക്കാര്‍ ‘യു ടേണ്‍’ അടിച്ചത്.  

  • Also Read അയ്യപ്പ ഭക്തിഗാനത്തെ വികലമായി ചിത്രീകരിച്ചു; സിപിഎം പാരഡിക്കെതിരെ കേസെടുക്കണം: ഡിജിപിക്ക് പരാതി   


2023 ജൂലൈയിലാണ് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്ക് മൂളിയത് വിവാദമായത്. അയ്യന്‍കാളി ഹാളില്‍ ജൂലൈ 25ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്കില്‍ തടസ്സമുണ്ടായപ്പോഴാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കില്‍നിന്ന് മുഴക്കം കേട്ടത്. മനഃപൂര്‍വം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താനുള്ള ശ്രമമായി വ്യഖ്യാനിക്കപ്പെട്ടതോടെ പൊലീസ് സടകുടഞ്ഞെഴുന്നേറ്റു. 26ന് ഉച്ചയോടെ കന്റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.  
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ക്കെതി ഉള്ള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പാണ് ചുമത്തിയത്. മൈക്ക് ഓപ്പറേറ്ററായ എസ്.രഞ്ജിത്തില്‍നിന്ന് മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മൈക്ക് പരിശോധിച്ചു. കേബിള്‍ വലിഞ്ഞതു കൊണ്ടുണ്ടായ സ്വാഭാവിക മുഴക്കമെന്നായിരുന്നു ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. നാണക്കേടായതിനെ തുടര്‍ന്ന് തുടര്‍നടപടി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തൊട്ടുപിന്നാലെ ഉപകരണങ്ങള്‍ മൈക്ക് സെറ്റ് ഓപ്പറേറ്റര്‍ക്കു തിരികെ നല്‍കി പൊലീസ് തടിയൂരി.

  • Also Read കണ്ണിനും വരാം കാൻസർ; സ്ട്രെസ് അധികമെങ്കിൽ ആ നേത്രരോഗത്തിനു സാധ്യത! വേദനയില്ല, അറിയാൻ വൈകും! കുട്ടികളിലെ ‘യുവിയൈറ്റിസ് ’ അപകടകാരി   


\“പോറ്റിയെ കേറ്റിയേ\“ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തിഗാനത്തെ അവഹേളിക്കുന്നതാണെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, റീല്‍സ് തയാറാക്കിയ സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കും സുബൈറിന്റെ സ്ഥാപനമായ സിഎംഎസ് മീഡിയയ്ക്കുമെതിരെയാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍, സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്.  തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ഗാനം പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാനും വീണ്ടും പരാതികളുയര്‍ന്നാല്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതല്‍ കേസെടുകളെടുക്കാനും തീരുമാനിച്ചെങ്കിലും വിവാദം തിരിച്ചടിച്ചതോടെ മെല്ലെപ്പോക്കു മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. English Summary:
Kerala Police facing criticism for filing cases against parody song: The Kerala Police are facing criticism for filing cases against a parody song after a similar incident involving a malfunctioning microphone during a Chief Minister\“s speech.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138