ക്രൂരവിചാരണ; ചോര തുപ്പുന്ന മർദനം: മറ്റൊരു മധുവായി രാമനാരായണ; കണ്ണടയ്ക്കുന്നുവോ കേരളം?

LHC0088 Yesterday 18:51 views 516
  



പാലക്കാട് ∙ ‘‘നീ ബംഗാളിയാണോ അതോ ബംഗ്ലദേശിയോ?’’ എന്നു ചോദിച്ചായിരുന്നു ആൾക്കൂട്ടത്തിലെ ചിലർ രാമനാരായണിനെ തല്ലിച്ചതച്ചത്. സംശയത്തിന്റെ പേരിലുള്ള ആ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മണിക്കൂറുകൾ നീണ്ടു. കള്ളനല്ല, കൊല്ലരുതേ എന്നു കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല. നാലുമണിക്കൂറോളം ചോരയൊലിപ്പിച്ച് അട്ടപ്പള്ളത്ത് പൊടിപിടിച്ച തെരുവിൽ  കിടന്ന ശേഷമാണ് രാമനാരായണിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചത്. പക്ഷേ അയാളെ രക്ഷിക്കാനായില്ല. ഛത്തീസ്ഗഡിലെ ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാറിന്റെ മരണവാർത്ത കേൾക്കുമ്പോൾ കേരളം ഓർക്കുന്ന ഒരു പേരുകൂടിയുണ്ട്, പാലക്കാട് അട്ടപ്പാടിയിലെ മധു. പാലക്കാട്ടെ അട്ടപ്പള്ളത്തുനിന്നും 66 കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിലും ഏറെയുണ്ട് സമാനതകള്‍.

  • Also Read മോഷ്ടാവെന്നു സംശയിച്ചു, ആൾക്കൂട്ടം വളഞ്ഞു, തല്ലിച്ചതച്ചു; ചോരതുപ്പി മരിച്ചു: വാളയാറിൽ നടന്നത് കൊടും ക്രൂരത   


∙ കുറ്റം മോഷണം, വിധിച്ചത് വധശിക്ഷ

മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയ്ക്കും അതിക്രൂര മർദനത്തിനും ഒടുവിലാണ് രാമനാരായൺ ഭയ്യാർ ചോരതുപ്പി മരിക്കുന്നത്. സമാനമായിരുന്നു 2018 ഫെബ്രുവരിയിൽ മോഷണക്കുറ്റം ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് മധുവിനെ കൊലപ്പെടുത്തിയവരും കണ്ടെത്തിയ കുറ്റം. പ്രദേശത്തെ കടകളിൽനിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുന്നു എന്നതായിരുന്നു ആരോപണം. നീണ്ട കോടതി വ്യവഹാരത്തിനൊടുവിൽ 2023ലാണ് കേസിലെ പ്രതികൾക്ക് കോടതി തടവുശിക്ഷ വിധിച്ചത്. മധുവിനെ മർദിക്കുന്ന രംഗങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസംരാമനാരായൺ ഭയ്യാർ ക്രൂരമായി മർദനത്തിനു ഇരയാകുന്നതും ചോദ്യങ്ങൾ ചോദിച്ച് ആൾക്കൂട്ടം വിചാരണ നടത്തുന്നതും പ്രാദേശിക ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇയാൾ ഒരുമാസമായി  പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.  

അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധുവിനു കൊല്ലപ്പെടുമ്പോൾ 30 വയസ്സായിരുന്നു പ്രായം. മോഷണക്കുറ്റം ചുമത്തി ആൾക്കൂട്ടം കാട്ടിൽനിന്നു മധുവിനെ പിടികൂടി മുക്കാലിൽ എത്തിച്ചപ്പോൾ ആൾക്കൂട്ടത്തിലൊരാൾ നെഞ്ചിൽ ചവിട്ടി. ഈ ആഘാതത്തിൽ പിന്നിലേക്ക് തെറിച്ച മധുവിന്റെ തല ഭിത്തിയിലിടിച്ചുണ്ടായ മുറിവാണു മരണകാരണമെന്നു കണ്ടെത്തിയിരുന്നു. എന്നാൽ രാമനാരായൺ ഭയ്യാറിന്റെ മരണകാരണം ഇന്നു നടക്കുന്ന പോസ്റ്റുമോർട്ടത്തിനു ശേഷമേ കൃത്യമായി പറയാനാകു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ശരീരത്തിലും മുഖത്തും ഉൾപ്പെടെ പത്തോളം സ്ഥലത്തു ക്രൂരമർദനത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. അതിഥിത്തൊഴിലാളിയുടെ മരണത്തിൽ പത്തുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരിൽ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മധുവിനെ ക്രൂരമായി മർദിച്ചുകൊല്ലുന്ന ആൾക്കൂട്ട വിചാരണയ്ക്ക് എതിരെ ഒറ്റക്കെട്ടായി കേരളം ശബ്ദിച്ചിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഒന്നാം പ്രതി ഹുസൈൻ ഉൾപ്പെടെ 13 പ്രതികൾക്ക് 7 വർഷം തടവും 16-ാം പ്രതി മുനീറിനു 3 മാസം തടവുമാണു ശിക്ഷ നൽകിയത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ വിട്ടയയ്ക്കുകയും ചെയ്തു. വിചാരണവേളയിൽ ഉൾപ്പെടെ പ്രതികൾ മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. പണം നൽകിയും ഭീഷണിപ്പെടുത്തിയും ഇവരെ നിശബ്ദരാക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയെന്ന കേസിൽ 2025 ഏപ്രിലിലാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്. എന്നാൽ സമാനമായ ദുരന്തം സംഭവിച്ച പാലക്കാട്ടെ അട്ടപ്പള്ളത്ത് ആൾക്കൂട്ട കൊലപാതകത്തിനു എതിരെ പ്രതിഷേധിക്കാൻ പോലും ഇതുവരെ ആരും എത്തിയിട്ടില്ല. മധുവിനു നീതി ലഭിക്കാൻ ഒറ്റക്കെട്ടായി നിന്ന കേരളം സമാന ദുരന്തം നേരിട്ട അതിഥിത്തൊഴിലാളിക്കു നീതിവാങ്ങി നൽകുമോ? English Summary:
Palakkad mob lynching highlights the brutal murder of a migrant worker, echoing the tragic Madhu case. This incident underscores the ongoing issue of mob violence and the urgent need for justice and protection for vulnerable communities in Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139094

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.