വർക്കല (തിരുവനന്തപുരം) ∙ സുഹൃത്തുക്കള്‍ക്കൊപ്പം വർക്കല തിരുവമ്പാടിയിലെ റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെ കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) മുങ്ങി മരിച്ചു. മുപ്പത് അംഗ വിനോദയാത്ര സംഘത്തോടൊപ്പമാണ് ദാവൂദ് ഇബ്രാഹിം ബീച്ച് റിസോർട്ടിൽ എത്തിയത്.
- Also Read ‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചു, ഇനി കേരളത്തിന്റെ ഊഴം’
നീന്തുന്നതിനിടെ അപസ്‌മാര ബാധിതനായി മുങ്ങിതാഴ്ന്നതാകാം എന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പരിശോധിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. English Summary:
Kodaikanal Native Dies in Varkala Resort Pool Accident: 25-year-old man drowned while swimming with friends, and a postmortem examination will determine the exact cause of death. |