deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബിഹാറിലെ പാട്ടുമത്സരം കഴിഞ്ഞു, ബിജെപിയ്ക്ക് ബംഗാൾ ഭരണം മുഖ്യം; കോൺഗ്രസിന്റെ കണ്ണ് കേരളത്തിലേക്ക്

cy520520 2025-11-15 02:21:11 views 806

  



‘അടുത്തത് പശ്ചിമ ബംഗാൾ’ – ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബംഗാൾ ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. സ്വപ്നം കാണുന്നത് നല്ലതാണ് എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ മറുപടി. വരാൻ പോകുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ പറ്റി ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രവർത്തകരെ ഓർമിപ്പിച്ചു. ബിഹാറിലെ വിജയം കേരളത്തിലെ പ്രവർത്തകർക്ക് ഉൾപ്പെടെ ഊർജം നൽകുമെന്ന് പറഞ്ഞ മോദി ബംഗാളിലെ ജംഗിൾ രാജ് അവസാനിപ്പിക്കുമെന്നും പറഞ്ഞുവച്ചു. ബിഹാറിലെ എൻഡിഎയുടെ വിജയം കേരള സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണ് എന്നായിരുന്നു മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം.  

  • Also Read കോൺഗ്രസ് ഇപ്പോൾ ‘മുസ്‌ലിം ലീഗ്–മാവോവാദി കോൺഗ്രസ്’; ഇത് ആഘോഷിക്കേണ്ട ദിവസം: ബിജെപി ആസ്ഥാനത്ത് ഗംച വീശി മോദി   


ബിഹാറിൽ തിരഞ്ഞെടുപ്പ് കൊടിയിറങ്ങിയതോടെ ഇനി രാജ്യം ഉറ്റുനോക്കുന്നത് കേരളം ഉൾപ്പെടെയുള്ള അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കാണ്. കേരളം, ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ചൂടുകാലത്തെ ചൂടു പിടിച്ച തിരഞ്ഞെടുപ്പ്. 2021ൽ മാർച്ച് 12നാണ് ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അങ്ങനെയെങ്കിൽ കഷ്ടിച്ച് 120 ദിവസം മാത്രമാകും ഇനി തിരഞ്ഞെടുപ്പിനുള്ള സമയം.  

  • Also Read നിതീഷ് കുമാർ തന്നെയാകുമോ മുഖ്യമന്ത്രി? പോസ്റ്റിട്ട് ഡിലീറ്റ് ചെയ്ത് ജെഡിയു, ‘മഹാരാഷ്ട്ര’യ്ക്ക് ബിഹാറിൽ സാധ്യതയുണ്ടോ?   


കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ് കേരളത്തിലേത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ജയിച്ചാൽ കോൺഗ്രസിന് മുഖ്യമന്ത്രിയെ ലഭിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്. അതിനാൽ തന്നെ മറ്റേത് സംസ്ഥാനങ്ങളെക്കാളും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് ആയിരിക്കും. മമതയെ തറപറ്റിച്ച് ബംഗാളിൽ അധികാരം പിടിക്കാനായിരിക്കും ബിജെപിയുടെ പ്രഥമ പരിഗണന. അതിനോടൊപ്പം കേരളത്തിൽ കരുത്തുറ്റ ശക്തിയാവുക എന്ന ലക്ഷ്യവും പാർട്ടിക്കുണ്ട്. പുറമേ ഭരണം പിടിക്കും എന്ന് പറയുമെങ്കിലും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും പിടിക്കണം എന്നാണ് ബിജെപിയുടെ മനസ്സിലിരുപ്പ്. ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ തന്നെ സംസ്ഥാനത്ത് കളം നിറയും.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കൂടിയായാണ് ബിജെപി കാണുന്നത്. അതാത് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവർക്കാണ് ആ മണ്ഡലങ്ങൾക്കു കീഴിലെ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല ബിജെപി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഇടതുപക്ഷം അധികാരമുള്ള ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ അധികാരം നിലനിർത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചും അഭിമാന വിഷയമാണ്. കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫും തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരുമാണ് ഭരിക്കുന്നത്. പുതുച്ചേരിയിലും  അസമിലും ബിജെപി പങ്കാളിത്തമുള്ള സർക്കാരാണ് ഭരണം കയ്യാളുന്നത്. ബംഗാളിലാകട്ടെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് സർക്കാരാണ് ഭരിക്കുന്നത്.  

  • Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി   


കേരളത്തിൽ വോട്ടർ അധികാർ യാത്ര മോഡലിൽ രാഹുലിന്റെ സംസ്ഥാന പര്യടനം കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും എഐസിസി സെക്രട്ടറിമാരും സംസ്ഥാനത്ത് ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനു പുറമെ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെയും ബിജെപിയുടെയും രഹസ്യ ഏജൻസികളും പിആർ ടീമുകളും കേരളത്തിൽ ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സംസ്ഥാനം, പ്രിയങ്ക ഗാന്ധി എംപിയായ സംസ്ഥാനം എന്നിങ്ങനെ കോൺഗ്രസിനെ സംബന്ധിച്ച് കേരളത്തിലേത് ജീവൻമരണ പോരാട്ടമാണ്.  

  • Also Read ദുഃസ്വപ്നം മറക്കാൻ ഇറങ്ങി, ദുരന്തമായി മാറി; ബിഹാറിൽ കോൺഗ്രസ് അതിദയനീയം   


ഡിസംബറിലെ ക്രിസ്മസ് ആലസ്യം കഴിഞ്ഞ് ജനുവരിയോടെ രാഷ്ട്രീയ പാർ‌ട്ടികളുടെ സംസ്ഥാന യാത്രകൾ ആരംഭിക്കും. മുന്നണികളിലെ കക്ഷികൾ തമ്മിൽ സീറ്റു വിഭജന ചർച്ചകളും അനൗദ്യോഗികമായി തുടങ്ങും. സീറ്റു വിഭജനം നേരത്തേ നടത്തണമെന്ന് യുഡിഎഫിലെ ചെറുകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച തന്ത്രം വിജയിച്ചാൽ നിയമസഭയിലേക്കും തിരഞ്ഞെടുപ്പിനു മുന്നേ സ്ഥാനാർഥികളെത്തും. സംസ്ഥാനത്ത് തദ്ദേശ തിര‍ഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കവെ വന്ന ബിഹാർ തിരഞ്ഞെടുപ്പ് ഫലം വരുംദിവസങ്ങളിൽ കേരളത്തിലെ കവലകളിലും ചർച്ചയാകും. English Summary:
Impact of Bihar Elections on Upcoming State Elections: upcoming elections in Kerala, West Bengal, Assam, Tamil Nadu, and Puducherry are set to be highly competitive, with major political parties vying for power.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
106466