ന്യൂഡൽഹി ∙ ചെങ്കോട്ടയ്‌ക്കു സമീപം രാജ്യത്തെ നടുക്കിയ ദുരന്തം വീട്ടിലിരുന്ന് അനുഭവിച്ച ആഘാതത്തിലാണ് ആലപ്പുഴ ചേർത്തല സ്വദേശിയും ജുമാ മസ്ജിദ് കസ്തൂർബാ ആശുപത്രിയിലെ നഴ്സിങ് ഓഫിസറുമായ അനില നായർ. സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്ക് 500 മീറ്റർ അകലെയുള്ള ആശുപത്രിയുടെ കോംപൗണ്ടിൽ തന്നെയുള്ള ക്വാട്ടേഴ്സിലാണ് അനിലയും കുടുംബവും താമസിക്കുന്നത്.
- Also Read അതീവ ജാഗ്രത പ്രതികരണത്തിലും; സ്ഫോടനം സംബന്ധിച്ച ചോദ്യങ്ങൾക്ക് രാത്രി വൈകിയും ഉത്തരമില്ല
ഇന്നലെ വൈകിട്ട് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് ഉഗ്രശബ്ദം അനിലയെ ഉണർത്തിയത്. ദീപാവലി ആഘോഷങ്ങൾ നടക്കുന്ന സമയമായതിനാൽ പടക്കം പൊട്ടിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. എട്ടു നില കെട്ടിടത്തിലെ നാലാം നിലയിലാണ് താമസം. കെട്ടിടത്തിന്റെ ടെറസിൽ നിന്ന് സംഭവ സ്ഥലം കാണാം.
- Also Read 2001 ഡിസംബർ 13: നടുക്കും ഓർമ; പാർലമെന്റ് വളപ്പിൽ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ ഭീകരർ
കസ്തൂർബാ ആശുപത്രി മാതൃ–ശിശു ആശുപത്രിയായതിനാൽ തന്നെ സ്ഫോടനമാണെന്ന് അറിഞ്ഞയുടൻ ആശുപത്രിയിലേക്കാണ് ആദ്യം അനില വിളിച്ചത്. 120–ലേറെ വർഷങ്ങൾ പഴക്കമുള്ള ആശുപത്രിയിലെ കെട്ടിടങ്ങൾക്കു സ്ഫോടനത്തിൽ വിള്ളലുണ്ടായി. ചില്ലുപാളികൾ തകർന്നു. അമ്മമാരും നവജാതശിശുക്കളും ഗർഭിണികളും സുരക്ഷിതരാണ്. വിക്ടോറിയ സെനാന എന്ന പേരിൽ 1905ൽ ബ്രിട്ടിഷുകാർ സ്ഥാപിച്ച ആശുപത്രിയുടെ പേര് 1975ലാണ് കസ്തൂർബാ ആശുപത്രിയെന്നു മാറ്റിയത്. 1992 മുതൽ ഇവിടെ ജോലി ചെയ്യുന്നു. ഭർത്താവ് മുരളീധരൻ നായർ, മക്കളായ അനുപമ, അനുരാഗ് എന്നിവർക്കൊപ്പമാണ് താമസം.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Alappuzha Native Nurse Witness Blast in Red Fort: A nurse from Kerala, working at Kasthurbha Hospital near the Red Fort, experienced the blast from her quarters and quickly responded to ensure the safety of patients at the hospital. |