ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps) ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)
ന്യൂഡൽഹി ∙ കഴിഞ്ഞ 2 വർഷമായി രാജ്യതലസ്ഥാനം വ്യാജബോംബ് ഭീഷണിയുടെ നിഴലിലായിരുന്നു. സ്കൂളുകൾ, കോളജുകൾ, ഹൈക്കോടതി, റിസർവ് ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള ആയിരത്തിലേറെ മെയിലുകളാണ് ഈ കാലയളവിൽ ലഭിച്ചത്. ബോംബ് നിർവീര്യമാക്കുന്ന സംഘങ്ങളെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തിയുള്ള പരിശോധനയിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തിയെങ്കിലും സന്ദേശങ്ങളുടെ ഉറവിടം തിരിച്ചറിയാനായില്ല. ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps) ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)
- Also Read ഹരിയാനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടി, മണിക്കൂറുകൾക്കുള്ളിൽ ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ
വിപിഎന്നിന്റെ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സഹായത്തോടെയാണ് വ്യാജ സന്ദേശങ്ങൾ പൊലീസിന്റെയും സ്കൂളിന്റെയും മെയിലുകളിലേക്ക് അയച്ചിരുന്നത്. സെൻസർഷിപ് മറികടന്ന് അജ്ഞാതവും സുരക്ഷിതവുമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് വിപിഎൻ. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളെ മറികടക്കാനും വിപിഎൻ വഴി കഴിയും. ഇതുപയോഗിക്കുന്ന വ്യക്തികളുടെ വ്യക്തിവിവരങ്ങൾ, ഐപി വിലാസം തുടങ്ങിയവയെല്ലാം മറച്ചുവയ്‌ക്കാം. ഒപ്പം ഇ–മെയിലുകളിൽ ഉപയോഗിക്കുന്ന ഡൊമെയ്‌നുകൾക്ക് തെറ്റായ ലൊക്കേഷനും നൽകാം. സ്കൂളിലെ ബോംബ് ഭീഷണയിൽ ഏതാനും കുട്ടികളെ പിടികൂടിയെങ്കിലും ഇവർ വിപിഎൻ ഇല്ലാതെ സന്ദേശം അയച്ചവരാണ്. English Summary:
Delhi Grapples with Surge in Fake Bomb Threats: Fake bomb threats have plagued Delhi, targeting schools and institutions. These threats, often delivered via VPN, have disrupted daily life, though investigations are ongoing to identify the perpetrators. |