ഗാന്ധിനഗർ∙ തീവ്രവാദ സംഘടനയായ ഐഎസുമായി ചേർന്ന് ഇന്ത്യയിലാകെ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്നു പേർ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണ് പിടിയിലായത്. ഒരു വർഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു.
- Also Read ‘ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാം, പാക്കിസ്ഥാൻ ചെയ്താൽ നേരിടാൻ രാജ്യം തയാർ’
ഗുജറാത്തിലേക്ക് ആയുധങ്ങൾ കൈമാറ്റം ചെയ്യാനാണ് പിടിയിലായവർ വന്നതെന്ന് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടു. അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇവർ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് –എടിഎസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ അൽ–ഖ്വയ്ദയുമായി ബന്ധമുള്ള അഞ്ചുപേരെ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു. പാക്കിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള സംഘാംഗമായ ഒരു സ്ത്രീയും ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായിരുന്നു.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Three Arrested in Gujarat for Planning Explosions: he ATS stated the individuals were under surveillance for a year and were apprehended while distributing weapons intended for attacks in various parts of the country. |