തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാര്‍ഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. പത്മിനി തോമസ് പാളയത്ത് മല്‍സരിക്കും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
- Also Read ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവരെല്ലാം കുഴപ്പക്കാരെന്ന് ഹരിയാന ഡിജിപി; വിവാദമായി പ്രസ്താവന
ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്ചവയ്ക്കും. തലസ്ഥാനത്തിന്റെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. ഇന്ത്യയുടെ ഏറ്റവും നല്ല നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
- Also Read സംശയം തോന്നിപ്പിച്ചത് മുറിവുകളുടെ പാറ്റേൺ: ട്രെയിനിൽ വാതിലിനടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക, കൊലയാളി മനസ്സുമായി പിന്നിൽ അവർ...
നേമം: എം.ആർ.ഗോപൻ, വഴുതക്കാട്: ലത ബാലചന്ദ്രൻ, പേട്ട: പി.അശോക് കുമാര‍്, പട്ടം: അഞ്ജന, കുടപ്പനക്കുന്ന്: ഷീജ.ജെ, കഴക്കൂട്ടം: കഴക്കൂട്ടം അനിൽ, കാര്യവട്ടം: സന്ധ്യറാണി എസ്.എസ് എന്നിവർ മത്സരിക്കും.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
English Summary:
Kerala Local Body Elections sees BJP fielding prominent figures, including former DGP R. Sreelekha. The party announced 67 candidates for the upcoming elections, focusing on key constituencies in Thiruvananthapuram. |