ന്യൂഡൽഹി∙ മധ്യപ്രദേശിൽ സ്‌കൂൾ കുട്ടികൾ പത്രക്കടലാസിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെ ഇത്രയും ദയനീയമായ അവസ്‌ഥയിൽ \“പരിപാലിക്കുന്നതിൽ’ പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുൽ പറഞ്ഞു.
Also Read ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ; ‘ജനാധിപത്യത്തിലെ കൊള്ളക്കാരുടെ’ നിർദേശമാണോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആർജെഡി
‘‘കുട്ടികൾക്ക് പത്രക്കടലാസിൽ ഉച്ചഭക്ഷണം നൽകുന്നുവെന്ന വാർത്ത കണ്ടതുമുതൽ ഹൃദയം തകർന്നിരിക്കുകയാണ്. ബിജെപിയുടെ വികസനം ഒരു മിഥ്യ മാത്രമാണ്. രാജ്യത്തിന്റെ ഭാവി ഈ നിഷ്‌കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങളിലാണ് നിലകൊള്ളുന്നത്. അവർക്ക് അന്തസ്സായി ഭക്ഷണം കഴിക്കാൻ ഒരു പാത്രം പോലുമില്ല. 20 വർഷത്തിലേറെയുള്ള ബിജെപി ഭരണത്തിൽ അവർ കുട്ടികളുടെ പാത്രങ്ങൾപോലും കവർന്നെടുത്തു’’–രാഹുൽ പറഞ്ഞു.
स्कूल में बच्चों को रद्दी कागज पर परोसा खाना@BhagirathAnchor #MadhyaPradesh #School #mpnews #MidDayMeal #EducationSystem #ViralVideo #ChildWelfare #GovernmentAction pic.twitter.com/LE3p71phkL— Asian News Bharat (@Asian_newsBH) November 8, 2025
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Arunachal24in എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
MORE PREMIUM STORIES
English Summary:
School Lunch Served on Newspapers: Rahul Gandhi criticizes the BJP government after a video surfaces of Madhya Pradesh school children eating lunch on newspapers. Rahul condemned the BJP government\“s development claims.