തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്നു മരിച്ച ചവറ പന്മന മനയിൽ പൂജാ ഭവനിൽ കെ.വേണുവിന്റെ മരണത്തിൽ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിത്സാ വീഴ്ചയില്ലെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാരും മൊഴി നൽകി. അന്തിമ റിപ്പോർട്ട് നാളെ മന്ത്രിക്ക് നൽകും. അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു.
- Also Read ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകം അറിയണം, എന്തൊരു മര്യാദയില്ലാത്ത ഇടപെടൽ’; വേണുവിന്റെ പുതിയ ശബ്ദസന്ദേശം
ഹൃദ്രോഗത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവറായ വേണു ചികിത്സ ലഭിക്കാതെ അഞ്ചാം ദിവസം മരിച്ചത്. ബുധനാഴ്ച രാത്രി ഗുരുതരാവസ്ഥയിലാകുന്നതിന് ഒരു മണിക്കൂർ മുൻപു സുഹൃത്തും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനുമായ അൻവർ സാദത്തിന് വേണു അയച്ച ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചികിത്സാ നിഷേധം പുറംലോകമറിഞ്ഞത്.
- Also Read കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
ഒന്നിന് രാത്രി 7.47ന് എത്തിയ വേണുവിനെ മെഡിക്കൽ വാർഡിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ കട്ടിൽ അനുവദിച്ചെങ്കിലും മൂന്നാം ദിവസം കാർഡിയോളജി വാർഡിലേക്കു മാറ്റിയപ്പോൾ മുതൽ നിലത്തു കിടക്കുകയായിരുന്നു. ഇവിടെ 3 ദിവസം ഒരു പരിശോധനയും നടത്തിയില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. ബുധനാഴ്ച വൈകിട്ട് എക്കോ കാർഡിയോഗ്രാം എടുക്കുന്നതിന് കൊണ്ടുപോകുമ്പോഴാണു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.45നു മരിച്ചു.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
∙ നായയ്ക്കുള്ള പരിഗണന പോലുമില്ല–വേണുവിന്റെ സന്ദേശം
‘‘ഇവിടെ മുഴുവൻ കൈക്കൂലി മാത്രമാണ്. എന്തെങ്കിലും അറിയേണ്ട കാര്യങ്ങൾ ചോദിച്ചാൽ ആരും മറുപടി തരില്ല. യൂണിഫോമിട്ടവരോടു കാര്യം ചോദിച്ചാൽ നായയെ നോക്കുന്നതു പോലെ പോലും നോക്കില്ല. പിന്നീടു പോലും ഒരു മറുപടി തരില്ല. എല്ലായിടത്തും കൈക്കൂലിയാണ്. എമർജൻസി ആൻജിയോഗ്രാം ചെയ്യാനാണ് ഞാൻ ഇവിടെ വന്നത്. 5 ദിവസം കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. എന്നോടു കാണിക്കുന്ന ഉദാസീനത എന്താണെന്നു മനസ്സിലാകുന്നില്ല’’ English Summary:
Investigation Report on Venu\“s Death: An investigation found no treatment errors but revealed concerns raised by the deceased about the hospital\“s conduct and alleged negligence. |