‘നാടെങ്ങും മെഡിക്കൽ കോളജ് തുടങ്ങിയിട്ടു കാര്യമില്ല; പ്രാകൃതമായ ചികിത്സാ നിലവാരം’: രൂക്ഷമായി വിമർശിച്ച് ഡോ.ഹാരിസ്

deltin33 2025-11-8 19:21:09 views 656
  



തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍. വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് വിമര്‍ശിച്ചു. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടര്‍ ചോദിച്ചു. എങ്ങനെ നിലത്തു കിടത്തി ചികിത്സിക്കാനാകും. നാടാകെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയിട്ടു കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പ്രാകൃതമായ ചികിത്സാ നിലവാരമാണെന്നും ഡോ.ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • Also Read തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ; ഭാവിയിൽ ആറ്റിങ്ങലിലും നെയ്യാറ്റിന്‍കരയിലും   


‘‘കൊല്ലം പല്ലനയില്‍നിന്ന് തിരുവനന്തപുരം വരെ ചികിത്സ തേടി വരേണ്ടിവന്നു എന്നതു വേദനിപ്പിക്കുന്ന കാര്യമാണ്. കൊല്ലത്ത് മെഡിക്കല്‍ കോളജും ജില്ലാ ആശുപത്രിയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയുണ്ട്. ഇതെല്ലാം താണ്ടിയാണ് അദ്ദേഹത്തിന് ഇവിടേയ്ക്കു വരേണ്ടിവന്നത്. നാടൊട്ടുക്ക് മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുന്നുവെന്നു പറയുന്നതില്‍ കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെയര്‍ സെന്റര്‍ സൗകര്യങ്ങളാണ് വേണ്ടത്. വേണുവിനെ കൊണ്ടുവന്നപ്പോള്‍ തറയിലാണ് കിടത്തിയത്. ഒന്ന്, രണ്ട്, 28 വാര്‍ഡുകളില്‍ സംസ്‌കാരമുള്ള ആര്‍ക്കും പോകാന്‍ പറ്റില്ല’’.

  • Also Read ജയിലിൽ തടവുകാർക്ക് വിഐപി പരിഗണന; സീരിയൽ കില്ലറിന് 2 ഫോൺ, മുറിയിൽ ടിവി, പാചകത്തിനും സൗകര്യം   


ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും രോഗാവസ്ഥയില്‍ ഉള്ള ആളെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കാന്‍ പറ്റുക? ആധുനിക സംസ്‌കാരവുമായി  എങ്ങനെയാണ് ചേര്‍ന്നു പോകുക? 1986ല്‍ ഞാന്‍ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. അന്ന് ഇത്രയും രോഗികള്‍ തറയില്‍ കിടക്കുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇത്രയും കാലം പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്. മുന്‍പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എനിക്കു ചില വിഷമതകള്‍ നേരിടേണ്ടിവന്നു. അന്ന് സമൂഹം ഒപ്പം നിന്നു. തെറ്റല്ല ചെയ്തത്, ന്യൂനത ചൂണ്ടിക്കാണിക്കുകയായിരുന്നു.’’ - ഡോ.ഹാരിസ് പറഞ്ഞു.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Dr. Haris Chirakkal criticise Treatment in Medical College: Kerala Health System faces criticism after a patient was treated on the floor of a medical college hospital. The incident highlights concerns about healthcare standards and infrastructure in the state, prompting calls for improvements.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
388010

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com