മദ്യപിക്കാൻ 2 കിലോ പണയസ്വർണം മറിച്ചുവിറ്റു; 1.50 കോടി രൂപ വില, കുടുബസമേതം മുങ്ങിയ യുവാവ് പിടിയിൽ

LHC0088 2025-11-8 12:21:27 views 1024
  



ചെന്നൈ∙ പണയവസ്തുവായി ആളുകൾ നൽകിയിരുന്ന 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റ യുവാവ് പിടിയിൽ. രാജസ്‌ഥാൻ സ്വദേശിയായ കേഗൻ റാമിന്റെ മകൻ സുനിലാണു (25) പിടിയിലായത്. കോയമ്പേടിലെ സ്വർണപ്പണയ സ്‌ഥാപന ഉടമയായ കേഗൻ റാം മരിച്ചതിനെ തുടർന്ന് സുനിലാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാൽ, ഒരു ദിവസം ഇയാൾ കടപൂട്ടി കുടുബസമേതം മുങ്ങി. ഇടപാടുകാർ കോയമ്പേട് പൊലീസിൽ പരാതി നൽകിയതോടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി അറസ്‌റ്റു ചെയ്‌തു.  

  • Also Read സുധീഷിന്റെ ഭാര്യയുടെ മരണം കുളിക്കടവിൽ, പ്രതികളും സാക്ഷിയും ദുരൂഹസാഹചര്യത്തിൽ മരിച്ചു; വിവരങ്ങൾ തേടി എസ്ഐടി   


മദ്യത്തിന് അടിമയായിരുന്ന സുനിൽ 1.50 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണം അതേ സ്ഥലത്തുള്ള പണയ സ്ഥാപന ഉടമ അശോകിനു കൈമാറിയതായി കണ്ടെത്തി. ഇതോടെ അശോകിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ഒരു കിലോ സ്വർണം മാത്രമാണ് വാങ്ങിയതെന്നും 55 ലക്ഷം രൂപ നൽകിയതായും വെളിപ്പെടുത്തി. തുടർന്ന് ഈ സ്വർണം കണ്ടെടുത്തു. ബാക്കിയുള്ളവ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

  • Also Read നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!   
English Summary:
Chennai Gold Fraud Case: Chennai police arrested Sunil for reselling 2kg of pledged gold worth Rs 1.5 crore from his Koyambedu pawn shop to fund his drinking habit. Police have recovered 1kg of the stolen gold, valued at Rs 1.5 crore, and continue their investigation.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com