പബ്ബിലെ വാക്കുതർക്കത്തിൽ ഐടി ജീവനക്കാരന് മർദനം; നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Chikheang 2025-11-8 00:51:09 views 1250
  



കൊച്ചി ∙ നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി നൽകിയവരും ലക്ഷ്മി മേനോന്‍ ഉൾപ്പെടെയുള്ളവരും കേസ് ഒത്തുതീർന്നു എന്ന് അറിയിച്ചതോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസ് കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.  

  • Also Read എൽകെജി വിദ്യാർഥി സ്കൂൾ വാഹനം തട്ടി മരിച്ചു; അപകടം വീടിനു സമീപം കുട്ടിയെ ഇറക്കി മടങ്ങുന്നതിനിടെ   


ലക്ഷ്മിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് ഇരു കൂട്ടരും കേസ് ഒത്തുതീർപ്പാക്കിയെന്നു കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതോടെയാണ് എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയത്.   

  • Also Read ദേവസ്വം ബോർഡ് തലപ്പത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥൻ?; കെ.ജയകുമാർ പരിഗണനയിൽ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്   


ഓഗസ്റ്റ് 24ന് രാത്രി പബ്ബിൽ പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നായിരുന്നു കേസ്.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Lakshmi Menon / Facebook എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  English Summary:
Kerala High Court Quashes Case Against Lakshmi Menon: The case involved allegations of kidnapping and assault following a dispute at a pub in Kochi, with the court\“s decision based on the mutual agreement and affidavits from both parties indicating a resolution.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142684

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com