തിരുവനന്തപുരം∙ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്‍ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്‍ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘ബംഗാളിലെ എല്ലാ വോട്ടർമാരും പൂരിപ്പിക്കുന്നത് വരെ ഞാനും എസ്‌ഐആര്‍ പൂരിപ്പിക്കില്ല, ഫോം നേരിട്ട് സ്വീകരിച്ചിട്ടില്ല’
എ.പി.അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വികസനസന്ദേശം നല്‍കും. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ നുണ പൊളിക്കും. ഇതില്‍ രാഷ്ട്രീയമില്ല. വോട്ടു പിടിക്കാനോ ആരെയും വിഡ്ഢിയാക്കാനോ ഇല്ല. വിശ്വാസം ആര്‍ജിക്കാനുള്ള നീക്കമാണ്. ഇതുവരെ വിഷം നിറച്ചുവച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് നടത്തുക. എല്ലാ മുസ്‍ലിം വീടുകളിലും എത്തി ബിജെപി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വികസിത കേരളം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന സന്ദേശം നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുന്‍പ് ക്രിസ്മസ് കാലത്ത് കേക്കുമായി ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ബിജെപി നേതാക്കള്‍ എത്തുന്ന പരിപാടിയും നടത്തിയിരുന്നു. English Summary:
BJP to Launch Muslim Outreach Program in Kerala: Kerala BJP initiates a Muslim outreach program ahead of local elections. |