6 മിനിറ്റോളം നിർത്താതെ വെടി, പിന്നാലെ തിരിച്ചടി; ബോണ്ടി ബീച്ചിലെ ഭീകരരെ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

cy520520 Yesterday 20:21 views 543
  



സിഡ്നി∙ ബോണ്ടി ബീച്ചിൽ 15 പേരെ കൊലപ്പെടുത്തിയ ഭീകരരെ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. 24കാരനായ നവീദ് അക്രം, പിതാവ് 50കാരനായ സജീദ് അക്രം എന്നിവരാണ് ബീച്ചിൽ കൂട്ടക്കൊല നടത്തിയത്. ഇവർ 6 മിനിറ്റോളം നിർത്താതെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സജീദ് അക്രം പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ നവീദ് അക്രം ഗുരുതരാവസ്ഥയിൽ തുടരുകയാണ്.  

  • Also Read ആക്രമിയെ വൈറും കയ്യോടെ നേരിട്ട ‘ഹീറോ’, അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരൻ; വെടിയേറ്റിട്ടും ധീരതയോടെ പോരാടി – വിഡിയോ   


റോഡിൽ നിന്ന് ബീച്ചിലേക്കുള്ള നടപ്പാലം പോലെയുള്ള പ്രവേശന വഴിയിലാണ് ഭീകരർ നിലയുറപ്പിച്ചത്. ഇരുവശത്തും കൈവരി കെട്ടിയതിനാൽ മറഞ്ഞു നിന്ന് വെടിവയ്ക്കാൻ വേണ്ടിയാണ് ഈ വഴിയിൽ നിലയുറപ്പിച്ചതെന്നാണ് നിഗമനം. ജൂത വിഭാഗക്കാരുടെ ഹനൂക്ക ആഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ പതിവിലും കൂടുതൽ ആളുകളുണ്ടായിരുന്നു. ആദ്യം വെടി പൊട്ടിയതോടെ ബീച്ചിൽ ആളുകൾ ചിതറിയോടി. ഓടിയവർ പലരും വെടിയേറ്റു വീണതോടെ ബാക്കിയുള്ളവർ നിലത്ത് ചേർന്നു കിടന്നു. ഇങ്ങനെ കിടന്നവരെ ഒന്നൊന്നായി ഉന്നമിട്ട് മിനിറ്റുകളോളമാണ് ഇരുവരും വെടിയുതിർത്തത്. 10 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിലുൾപ്പെടും.  

  • Also Read സിഡ്നിയിലെ കൂട്ടക്കൊല: അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു; ആരാണ് നവീദ് അക്രം? എന്താണ് ഹനൂക്ക?   


6 minutes of unrelenting shooting at #bondibeach #bondi pic.twitter.com/NqoDcDn2F9— sniffs_ (@sniffsonX) December 14, 2025


നടപ്പാലത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിച്ചെന്നും സജീദ് അക്രം വെടിയുതിർക്കുന്നുണ്ട്. ഇതിനിടയിലാണ് പഴക്കച്ചവടക്കാരനായ അഹമ്മദ് അൽ അഹമ്മദ് അക്രമിയെ ധീരതയോടെ നേരിട്ടത്. 43കാരനായ അഹമ്മദിന് രണ്ട് തവണ വെടിയേറ്റിരുന്നു. ഇവിടെ നിന്ന് സജീദ് അക്രം വീണ്ടും നടപ്പാലത്തിലേക്ക് എത്തി. പൊലീസ് വളഞ്ഞ് തിരികെ വെടിയുതിർത്തതോടെ ഇരുവരും മറഞ്ഞിരുന്ന് വെടിവയ്ക്കാൻ തുടങ്ങി. എന്നാൽ, ആദ്യം സജീദ് അക്രമും പിന്നാലെ  നവീദ് അക്രമും വെടിയേറ്റു വീണു. ഇരുവരെയും ലക്ഷ്യമാക്കി ഓടിയെത്തിയ ആളുകളെ പൊലീസ് ഏറെ ശ്രമപ്പെട്ടാണ് പിന്തിപ്പിച്ചത്.  
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അക്രമികളുടെ കാറിൽ നിന്ന് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊടികൾ ലഭിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. ജൂതരെയാണ് ലക്ഷ്യമിട്ടതെന്നും നടന്നത് ഭാകരാക്രമണമാണെന്നും ഇന്നലെ തന്നെ ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. അക്രമികൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എഎസ്ഐഒ അന്വേഷിക്കുകയാണ്. ഐഎസിന്റെ സിഡ്നി സെല്ലുമായി കൊലയാളികളിലൊരാൾ 6 വർഷം മുൻപ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sniffson എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bondi Beach shooting refers to the terrorist attack where 15 people were killed at Bondi Beach. The attack was carried out by two men, who were later identified as having potential links to ISIS. The police are investigating their motives and connections to terrorist groups.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
135422

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.