മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

cy520520 2025-11-7 18:21:01 views 1234
  



പയ്യന്നൂർ (കണ്ണൂർ) ∙ മദ്യലഹരിയിലായിരുന്ന യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ. കബീറിന്റെ ഭാര്യ ഖദീജ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് ചികിത്സയിലായിരുന്ന ഖദീജ മരണത്തിന് കീഴടങ്ങിയത്.

  • Also Read പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം: സുപ്രീം കോടതി   


പാസ്പോർട് ഓഫിസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖദീജ. ഓട്ടോ ഡ്രൈവർ എം. അനീഷിനും യാത്രക്കാരായ മറ്റു രണ്ടു പേർക്കും പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറും തകർന്നു.

  • Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി   


കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത് എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Payyanur Accident: 58-year-old woman, Khadija, has tragically died following a severe car accident near Payyanur bus stand, caused by intoxicated youths. The speeding vehicle, which also injured an auto-rickshaw driver and passengers.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138324

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com