‘ഓപ്പറേഷൻ രക്ഷിത’: തിരുവനന്തപുരത്ത് മദ്യപിച്ചു ട്രെയിനിൽ കയറിയത് 72 പേർ, പട്രോളിങ് ശക്തം

LHC0088 2025-11-7 16:51:04 views 572
  



തിരുവനന്തപുരം ∙ വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നു ചവിട്ടി വീഴ്ത്തിയ സംഭവത്തിനു പിന്നാലെ പരിശോധനകളും നടപടികളും കര്‍ശനമാക്കി പൊലീസ്. ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ നടക്കുന്ന പരിശോധനയില്‍ മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേരെ തിരുവനന്തപുരത്തു പിടികൂടി. ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കേസെടുത്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു.  

  • Also Read എയർ ട്രാഫിക് കണ്‍ട്രോളിൽ തകരാർ; ഡൽഹി വിമാനത്താവളത്തിൽ സർവീസുകൾക്ക് തടസ്സം, നൂറോളം വിമാനങ്ങൾ വൈകി   


ട്രെയിനുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരില്‍ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായാണ് ‘ഓപ്പറേഷന്‍ രക്ഷിത’യുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആല്‍ക്കോമീറ്റര്‍ പരിശോധന 38 റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് യാത്രചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് സെക്ഷന്‍ 145 (എ), കേരള പൊലീസ് ആക്ട് 118 എ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കും.  

  • Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി   


കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു റെയില്‍വേ ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിങ്ങിനും, സ്ത്രീകള്‍ കൂടുതലായുള്ള കംപാര്‍ട്ട്‌മെന്റുകളില്‍ പരിശോധന ശക്തമാക്കാനും ആണ് തീരുമാനം.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Operation Rakshita: Kerala Police launches \“Operation Rakshitha\“ to enhance train safety after the Varkala incident, apprehending 72 intoxicated passengers in Thiruvananthapuram and intensifying statewide inspections for passenger security, especially for women.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140146

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com