കയ്റോ∙ സുഡാനില്‍ തുടരുന്ന കൂട്ടക്കുരുതിയിൽ അടിയന്തര യോഗം ചേരാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ. അൽ-ഫാഷിർ നഗരം വിമത സായുധ സംഘമായ ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്. നവംബർ 14 വ്യാഴാഴ്ച അടിയന്തര യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
- Also Read ഡാഷ് ക്യാമറയിലെ ദൃശ്യങ്ങൾ കുരുക്കായി; കാർ മോഷണത്തിലെ സഹായി പൊലീസ് പിടിയിൽ
അൽ–ഫാഷിർ നഗരത്തിൽ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡാർഫറിലെ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ താവളമായിരുന്നു അൽ-ഫാഷിർ നഗരത്തിലേത്. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് സൈനിക കേന്ദ്രം പിടിച്ചെടുത്തത് രണ്ടര വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ നിർണായക സംഭവമായി മാറി.
- Also Read ഖത്തർ റിയാൽ മാറ്റി ഇന്ത്യൻ കറൻസി ആക്കി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്: യുവാക്കൾ പിടിയിൽ
ബ്രിട്ടൻ, അയർലൻഡ്, ജർമ്മനി, നെതർലാൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ 50-ലധികം രാജ്യങ്ങളാണ് പിന്തുണച്ചത്. സാധാരണക്കാരുൾപ്പെടെ ഒട്ടേറെ പേർ രാജ്യത്ത് കൊല്ലപ്പെട്ടിരിക്കാമെന്നും യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിൽ ഓഫീസ് അറിയിച്ചു.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
അതേസമയം മാനുഷിക മൂല്യങ്ങൾ പരിഗണിച്ച് വെടിനിർത്തലിനുള്ള നിർദ്ദേശം ആർഎസ്എഫ് സമ്മതിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും നിർദ്ദേശം ആർഎസ്‌എഫ് അംഗീകരിച്ചു. ഇതോടെ സുഡാനീസ് സൈന്യവുമായി തുടരുന്ന രണ്ടര വർഷക്കാലത്തെ യുദ്ധം അവസാനിച്ചേക്കും. English Summary:
Sudan Massacre: UN Human Rights Council Convenes Emergency Meeting as RSF Accepts Ceasefire |