കൊച്ചി ∙ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എഎസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ശിശു ക്ഷേമ സമിതി ഓഫിസറായി നാലു മാസത്തിനുള്ളിൽ നിയമിക്കണമെന്ന് ഹൈക്കോടതി. ജുവനൈൽ ജസ്റ്റിസ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കേണ്ടതിന് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബച്പൻ ബചാവോ ആന്ദോളൻ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഉത്തരവ്.
- Also Read സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച
സംസ്ഥാനത്തെ ശിശുക്ഷേമ സമിതികളും ജുവൈനൽ ജസ്റ്റിസ് ബോർഡും പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശിശുക്ഷേമ സമിതികൾ മാസത്തിൽ 21 ദിവസമെങ്കിലും യോഗം ചേരണം. കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള കരട് പ്രോട്ടോക്കോൾ മൂന്നു മാസത്തിനുള്ളിൽ തയാറാക്കണമെന്നും എത്രയും വേഗം പ്രോട്ടോക്കോളിന്റെ അന്തിമ രൂപം പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്ത് കാണാതായതും രക്ഷപ്പെടുത്തിയതുമായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ മൂന്നു മാസത്തിനുള്ളിൽ ദേശീയ മിഷൻ വാത്സല്യ പോർട്ടലിൽ ലഭ്യമാക്കണം. എല്ലാ ജില്ലകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റുകൾ മൂന്നു മാസത്തിനകം രൂപീകരിക്കണം. ഡിവൈഎസ്പിമാർ നേതൃത്വം കൊടുക്കാത്ത യൂണിറ്റുകൾ 3 മാസത്തിനുള്ളിൽ പുനഃസംഘടിപ്പിക്കണം.
- Also Read വിദ്യാർഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗികപീഡനം; മതംമാറി പാസ്റ്ററായി, 2 വിവാഹം: 25 വർഷത്തിനു ശേഷം ‘ട്യൂഷന്‍ മാസ്റ്റര്‍’ പിടിയിൽ
ബാലാവകാശ കമ്മീഷനിൽ ഒഴിവുള്ള തസ്തികകളിൽ ഒരു മാസത്തിനകം നിയമനം നടത്തണം. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഇത്. 2024–25ലെ വാർഷിക റിപ്പോർട്ട് രണ്ടു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണം. ഭാവിയിൽ എല്ലാ വർഷവും ജൂൺ അവസാനത്തോടെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ നടപടിയെടുക്കണം. ഇതിനായുള്ള മാർഗനിർേദശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഒരു മാസത്തിനകം പുറത്തിറക്കണം. സംസ്ഥാനത്തെ എല്ലാ ശിശുക്ഷേമ കേന്ദ്രങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയാവണം മാർഗനിർദേശങ്ങൾ തയാറാക്കേണ്ടത്. ഇനി പരിശോധന നടത്താനുള്ള കേന്ദ്രങ്ങളിൽ മൂന്നു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം.
- Also Read ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ജുവനൈൽ ജസ്റ്റിസ് ബോർഡിൽ തസ്തികകൾ ഒഴിവു വരുന്ന സാഹചര്യത്തിൽ നിയമനം നടത്താനുള്ള നടപടികൾ കുറഞ്ഞത് നാലാഴ്ച മുൻപെങ്കിലും തുടങ്ങണം. ബാലാവകാശങ്ങളെക്കുറിച്ചും അവരുടെ സംരക്ഷണത്തിനുള്ള മാർഗനിർദേശങ്ങളെക്കുറിച്ചും എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നാലാഴ്ചയ്ക്കുള്ളിൽ നിർദേശം നൽകണമെന്നും കോടതി നിർദേശിച്ചു. English Summary:
High Court orders reforms in child welfare and juvenile justice systems: High Court orders ASI-rank Child Welfare Officers in all police stations, strengthening Juvenile Justice. Directives cover CWC, JJB, special police units, child rehabilitation, and police training on child rights. |