കാസര്‍കോട് ∙ കുമ്പള കൊടിയമ്മ പൂക്കട്ടയിൽ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്ക സ്വദേശി റസാഖ്–റംസീന ദമ്പതികളുടെ മകൾ റിസ്‌വാനയാണ് (15) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.
- Also Read കാൽമുട്ടുകൾക്കടിയിൽ തലവച്ച് ഇടിച്ചു, ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ
ഇലക്ട്രിക് സ്‌കൂട്ടറില്‍ കൂട്ടുകാരിക്കൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ മതിലില്‍ ഇടിക്കുകയായിരുന്നു. കൊടിയമ്മ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. ഗുരുതരമായി പരുക്കേറ്റ റിസ്‌വാനയെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. English Summary:
Tragic Scooter Accident in Kasargod Claims Student\“s Life: The accident occurred in Kumbla when the student, Riswana, lost control of her scooter and crashed into a wall while on her way to a tuition center with a friend. |