മുംബൈ ∙ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ച് അപകടമുണ്ടായി. ഇടിയുടെ ആഘാതത്തിൽ കാര്യമായ കേടുപാട് സംഭവിച്ച മുന്നിലെ കോച്ച് ചരിഞ്ഞെങ്കിലും ആർക്കും പരുക്കില്ല. വഡാല ഡിപ്പോയിൽ ഇന്നലെ രാവിലെ 9നാണു സംഭവം. ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എൻജിനീയറെയും അഗ്നിരക്ഷാസേന രക്ഷിച്ചു. തുടർച്ചയായ അപകടങ്ങളും സാങ്കേതിക പ്രശ്നങ്ങളും കാരണം മോണോ റെയിൽ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.
- Also Read അമിതവേഗത്തിൽ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം
പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യാത്രക്കാർക്കായുള്ള സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്. അതിനിടെ, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനു 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ അറിയിച്ചു. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്. English Summary:
Mumbai Monorail accident occurred during a trial run when a train collided with a beam. The incident has raised concerns about the safety and reliability of the monorail system, which has been plagued by technical issues and service disruptions. |