ന്യൂഡൽഹി∙ നെറ്റ്ഫ്ലിക്സ് ത്രില്ലറിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ വിവിധ വ്യക്തികളിൽനിന്ന് 150 കോടിയോളം രൂപ തട്ടിയ സംഘം ഡൽഹിയിൽ പിടിയിൽ. അർപിത്, പ്രഭാത്, അബ്ബാസ് എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ വൻ തുക തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
- Also Read മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പിന്റെ കാറിനു നേരെ ആക്രമണം; 2 പേർ പിടിയിൽ
മണി ഹീസ്റ്റെന്ന ത്രില്ലർ പരമ്പരയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ നൽകിയിരുന്നത്. അഭിഭാഷകനായ അർപിത് ‘പ്രഫസർ’ എന്നും കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് വാജ്പേയി ‘അമാൻഡ’ എന്നും അബ്ബാസ് ‘ഫ്രെഡ്ഡി’ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
- Also Read മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി 25 ലക്ഷം തട്ടി; ‘മരിച്ച’ ഭർത്താവിനെ ജീവനോടെ കണ്ടെത്തി ഇൻഷുറൻസ് കമ്പനി, ദമ്പതികൾ അറസ്റ്റിൽ
ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഒട്ടേറെ ഗ്രൂപ്പുകൾ തുടങ്ങിയ പ്രതികൾ ഇതിൽ ഓഹരിവിപണിയെക്കുറിച്ചുള്ള ഉപദേശങ്ങളും നിർദേശങ്ങളും പങ്കുവച്ചിരുന്നു. ഇതിൽ ആകൃഷ്ടരായി എത്തുന്നവരോട് ഈ ഗ്രൂപ്പുകൾ മുഖാന്തിരം നിക്ഷേപം നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കുന്നവർക്ക് നല്ല ലാഭം ഇവർ തിരികെ നൽകും. വിശ്വാസമേറുന്നതോടെ വൻ തുക നിക്ഷേപിച്ചാൽ സമൂഹമാധ്യമത്തിൽനിന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മുങ്ങുന്നതായിരുന്നു സംഘത്തിന്റെ പതിവ്. മുന്നൂറോളം പേരെ ഇത്തരത്തിൽ പറ്റിച്ചെന്നാണ് വിവരം.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
മൊബൈലും ലാപ്ടോപ്പുകളും മാത്രം ഉപയോഗിച്ച് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഉത്തർപ്രദേശിലെ നോയ്ഡയിലും ബംഗാളിലെ സിലിഗുരിയിലും പൊലീസ് നടത്തിയ പരിശോധനയിൽ 11 ഫോണുകളും 17 സിം കാർഡും 12 ബാങ്ക് പാസ്ബുക്കുകളും 32 ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പുകാർക്ക് ചൈനയിലെ ചിലരുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. English Summary:
Money heist Inspired fraud: Delhi Police busted a \“Money Heist\“ inspired gang scamming Rs 150 crore from 300+ individuals via social media stock market investment fraud. Learn how they operated. |