deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബിഹാറിൽ ആദ്യഘട്ടം ഇന്ന്; 121 മണ്ഡലത്തിൽ വോട്ടെടുപ്പ്, തേജസ്വി യാദവ് അടക്കം 1314 സ്ഥാനാർഥികൾ

cy520520 2025-11-6 05:21:29 views 114

  



ന്യൂഡൽഹി / പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. 122 പേർ സ്ത്രീകളും ജൻ സുരാജ് പാർട്ടിക്കുവേണ്ടി ഭോറയിൽ നിന്നു മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡറുമാണ്. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.  

  • Also Read ഭർത്താവിന്റെ മൃതദേഹം അടുക്കളയിൽ കുഴിയെടുത്ത് മൂടി, കണ്ടെത്തിയത് ഒരു വർഷത്തിനു ശേഷം; ഭാര്യയുടെ കാമുകൻ അറസ്റ്റിൽ   


സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും.

അച്ഛൻ ലാലുപ്രസാദ് യാദവുമായി ഇടഞ്ഞ് ആർജെഡിയിൽ നിന്നു പുറത്തായ തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ നിന്നു ജനവിധി തേടുന്നു. പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റു മരിച്ച കേസിൽ ജയിലിലായ ജെഡിയു സ്ഥാനാർഥി അനന്ത് സിങ് മത്സരിക്കുന്ന മൊക്കാമയിലും ഇന്നാണ് വോട്ടെടുപ്പ്.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഗുണ്ടാസംഘാംഗമായ സൂരജ് ഭാന്റെ ഭാര്യ വീണാ ദേവിയാണ് ഇവിടെ ആർജെഡി സ്ഥാനാർഥി. നാടോടി ഗായിക മൈഥിലി താക്കൂർ (ബിജെപി-അലിനഗർ), ഭോജ്പുരി താരങ്ങളായ കേസരിലാൽ യാദവ് (ആർ‌ജെ‌ഡി-ഛപ്ര), റിതേഷ് പാണ്ഡെ (ജൻ സുരാജ് പാർട്ടി –കർഗഹർ) എന്നിവരും ഇന്ന് ജനവിധി തേടുന്നവരാണ്. ബിജെപിയുടെ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ 4 തവണ വിജയിച്ച ലഖിസരായിയിൽ നിന്നാണു വീണ്ടും ജനവിധി തേടുന്നത്.

ലാലു കുടുംബത്തിന്റെ കുത്തക മണ്ഡലമായ രാഘോപുരിൽ ഹാട്രിക് വിജയം തേടിയാണു തേജസ്വി യാദവ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും തോൽപിച്ച സതീഷ് കുമാർ യാദവാണു ഇത്തവണയും എതിരാളി. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ആർജെഡിയുടെ അരുൺ കുമാർ സാഹയുമാണു താരാപുരിൽ ഏറ്റുമുട്ടുന്നത്. English Summary:
Bihar Assembly Elections Phase 1: Polling Underway in 121 Constituencies, Tejashwi Yadav Among Key Candidates
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70198