എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക്, സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ പിന്തുണ; എതിർത്ത് ബിജെപി

Chikheang 2025-11-6 01:21:30 views 1092
  



തിരുവനന്തപുരം ∙ കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

  • Also Read വോട്ടർ പട്ടിക പരിഷ്കരണം: മുതിർന്ന വോട്ടർ ശോശാമ്മയ്ക്ക് ഫോം നൽകി തുടക്കം   


2002 ലെ തിരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ്‌ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവച്ചു. മുഖ്യമന്ത്രി പങ്കുവച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

  • Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?   


പി.സി.വിഷ്ണുനാഥ് (കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), പി.കെ. കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി.തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ.തോമസ് (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ.ജി.പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), ഷാജി.എസ്.പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്) കെ.ആര്‍. ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), കെ.സുരേന്ദ്രന്‍ (ബിജെപി), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍എസ്പി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ പങ്കെടുത്തു.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, തദ്ദേശ സ്ഥാനപങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 6 കോര്‍പറേഷനുകളില്‍ 3 ഇടത്തെ മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കു സംവരണം ചെയ്തു. 87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 44 സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കും (പട്ടികജാതി ഉള്‍പ്പെടെ) 6 എണ്ണം പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും അതില്‍ മൂന്നെണ്ണം സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനും ആണ് സംവരണം ചെയ്തിരിക്കുന്നത്. 941 ഗ്രാമഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കും 8 എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്തു. 152 ബേ്‌ളാക്കു പഞ്ചായത്തുകളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 7 എണ്ണം പട്ടികജാതിക്കാര്‍ക്കും 2 എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സഥാനങ്ങളില്‍ 7 എണ്ണം സ്ത്രീകള്‍ക്കും 1 എണ്ണം പട്ടികജാതിക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. English Summary:
Kerala Government to Challenge SIR: The government and political parties will seek legal advice to challenge the SIR, raising concerns about the voter list being based on the 2002 election list instead of the updated one from the last Lok Sabha election.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142387

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.