ചെന്നൈ ∙ കോയമ്പത്തൂരിൽ വിമാനത്താവളത്തിനു സമീപം എംബിഎ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടു പേർ സഹോദരന്മാർ. മറ്റൊരാൾ സഹോദരരുടെ അകന്ന ബന്ധുവെന്നാണ് വിവരം. തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് കേസിലെ പ്രതികൾ.
- Also Read പെണ്‍കുട്ടിക്ക് മദ്യം നൽകി ക്രൂരപീഡനം; മാതാവിനും സുഹൃത്തിനും 180 വർഷം കഠിന തടവ്, 11.75 ലക്ഷം പിഴ
മോഷ്ടിച്ച ബൈക്കിലെത്തിയ മൂവർ സംഘത്തിലെ രണ്ടു പേർ കൊലപാതക, മോഷണ കേസുകളിൽ പ്രതികളായിരുന്നു. ജാമ്യത്തിൽ കഴിയവെയാണ് കൂട്ട ബലാത്സംഗം നടത്തിയത്. ഇന്നു രാവിലെ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കാലിൽ വെടിയേറ്റിരുന്നു.
- Also Read പ്രണയബന്ധത്തിൽനിന്ന് പിൻമാറി: യുവതിയെ കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നു: പ്രതി കുറ്റക്കാരനെന്ന് കോടതി
ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന ബലാത്സംഗം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 വയസ്സുകാരനും രാത്രി കാറിൽ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഭവം.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
11 മണിയോടെ മദ്യലഹരിയിലെത്തിയ 3 യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി. കാറിന്റെ ചില്ലുകൾ തകർത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച ശേഷം കാറിനുള്ളിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. English Summary:
Coimbatore rape case: Two brothers, already accused in murder and theft cases, are among the arrested. They were apprehended after a police encounter during which they sustained injuries. |