കോട്ടയം∙ വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം.
- Also Read പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തു; ആർപിഎഫ് ഉദ്യോഗസ്ഥനു നേരെ ആക്രമണം, റെയിൽവേ ജീവനക്കാരൻ പിടിയിൽ
വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ ഫൊറൻസിക് വിദ്യാർഥിയാണ്. English Summary:
Accident death: Vaikom accident leads to tragic student death. A 20-year-old student died in Vaikom after his bike lost control and crashed into a post, highlighting the need for increased road safety awareness. |