deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കല്ല, പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷക്കാരൻ‌, അര്‍ഹിച്ച പരിഗണന നൽകി’

LHC0088 Yesterday 22:24 views 969

  



തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമിയിൽ കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയാണ് ചെയ്തതെന്നും ഈ വിവരം അക്കാദമി പ്രേംകുമാറിനെ അറിയിച്ചു എന്നാണ് കരുതുന്നതെന്നും മന്ത്രി സജി ചെറിയാൻ. പുതിയ ഭാരവാഹികളെ നിശ്ചയിച്ചതില്‍ സര്‍ക്കാരിന്റെ ഭാഗത്തു തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റിയതില്‍ പ്രേം കുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെയാണ് പുതിയ ചെയർമാനായി നിയോഗിച്ചിരിക്കുന്നത്.  

  • Also Read കോയമ്പത്തൂരിൽ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം; നഗ്നയാക്കി ഉപേക്ഷിച്ചു, ക്രൂരത ആൺ സുഹൃത്തിനെ ആക്രമിച്ച ശേഷം   


‘‘കഴിഞ്ഞ നാലര വര്‍ഷം പ്രേംകുമാറിന് അര്‍ഹിച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. പ്രേംകുമാറിന്റെ കാലാവധി കഴിഞ്ഞതോടെ പുതിയ ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്തത്. ഇതു സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. ആശാ സമരത്തെ പിന്തുണച്ചതുകൊണ്ടാണ് പ്രേംകുമാറിനെ മാറ്റിയതെന്ന വാദം തെറ്റാണ്. അദ്ദേഹം ഇടതുപക്ഷ വിരുദ്ധമായ അഭിപ്രായം പറഞ്ഞതായി ഇന്നുവരെ കേട്ടിട്ടില്ല. ക്രിസ്റ്റല്‍ ക്ലിയര്‍ ആയ ഇടതുപക്ഷക്കാരനാണ്. അക്കാദമിയില്‍ പ്രേംകുമാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


സംഘാടന മികവ് എന്നു പറയുന്നത് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല. അത് സര്‍ക്കാരിന്റെ അടക്കം കൂട്ടായ പ്രവര്‍ത്തനമാണ്. അതിപ്പോ മന്ത്രി മാത്രമായിട്ടല്ലല്ലോ ഓരോന്നു സംഘടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ സംഘടിപ്പിച്ചതാണെന്ന് പറഞ്ഞാൽ പോരേ. അങ്ങനെയൊന്നുമല്ലല്ലോ. സംഘാടനം എന്നത് ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, സര്‍ക്കാര്‍ എല്ലാം ചേര്‍ന്ന ടീം വര്‍ക്കാണ്. പിന്നെ സംഘാടക സമിതിയുമുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച രീതിയില്‍ ചലച്ചിത്രമേള അടക്കം നടന്നു. അതില്‍ പ്രേംകുമാറിനും പങ്കുണ്ട്’’ – സജി ചെറിയാൻ പറഞ്ഞു.  
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Minister Saji Cherian Explains Kerala Film Academy Leadership Change : Prem Kumar\“s tenure at the Film Academy concluded, leading to the appointment of new officials. Minister Saji Cherian stated that Prem Kumar received due consideration during his term and that the change was a routine procedure. The decision was not related to any anti-left stance, as Prem Kumar is a clear leftist who worked well in the academy.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
65702