‘എനിക്കൊരു മകളുണ്ടായിരുന്നെങ്കിൽ ഞാനവളെ ഹൃദയത്തോടു ചേർത്തുപിടിച്ചേനെ. അവളെ ഒരു ഭാരമായി കരുതി കെട്ടിച്ചുവിട്ട് ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നില്ല’. രാവിലെ പതിവുപോലെ വീട്ടുജോലിക്കു വൈകിയെത്തിയ ജയന്തി മകൾ പ്രിയയുടെ വിവാഹ ക്ഷണക്കത്തിനൊപ്പം മധുരപലഹാരങ്ങളും പൂക്കളും പഴങ്ങളും നിറച്ചൊരു താലം നീട്ടിയതിൽനിന്നാണ് ഈ ചിന്തയിലേക്കു വാതിൽതുറന്നത്. ആറു വർഷമായി നിത്യം വൈകിയെത്തുന്ന ജയന്തി നിരത്തുന്ന നൂറുനൂറു കാരണങ്ങൾക്കു പകരം ആ മുഖത്ത് അന്നൊരു ആശ്വാസച്ചിരി. എന്നോ നിശ്ചയിച്ച വിവാഹമാണത്. സ്ത്രീധന ചർച്ചകളാണ് വൈകിച്ചത്. പണം കൈമാറിയതോടെ    English Summary:  
Dowry in India : Exposing the Tragic Reality of Dowry Deaths- Anitaram Column |